- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ന്യൂസിലാൻഡിനു പുതിയ പതാക; നിർദിഷ്ട 40 ഡിസൈനുകൾ പ്രസിദ്ധീകരിച്ചു; അടുത്ത മാർച്ചോടെ പുതിയ പാതക പുറത്തിറക്കും
ഓക്ക്‌ലാൻഡ്: അയൽരാജ്യമായ ഓസ്‌ട്രേലിയൻ പതാകയും ന്യൂസിലാൻഡ് പതാകയും തമ്മിലുള്ള സാമ്യം ഇനിയുണ്ടാവില്ല. പുതിയ ദേശീയ പതാകയുമായി ന്യൂസിലാൻഡ് എത്തുന്നതോടെ ദേശീയ പതാകകൾ തമ്മിലുള്ള ആശയക്കുഴപ്പത്തിന് അന്ത്യമാകും. പുതിയ ദേശീയ പതാക മാർച്ച് മാസത്തോടെ പുറത്തിറക്കുമെന്ന് പ്രധാനമന്ത്രി ജോൺ കീ വ്യക്തമാക്കിയിരിക്കുന്നത്. പുതിയ പതാകയ്ക്കായ
ഓക്ക്‌ലാൻഡ്: അയൽരാജ്യമായ ഓസ്‌ട്രേലിയൻ പതാകയും ന്യൂസിലാൻഡ് പതാകയും തമ്മിലുള്ള സാമ്യം ഇനിയുണ്ടാവില്ല. പുതിയ ദേശീയ പതാകയുമായി ന്യൂസിലാൻഡ് എത്തുന്നതോടെ ദേശീയ പതാകകൾ തമ്മിലുള്ള ആശയക്കുഴപ്പത്തിന് അന്ത്യമാകും.
പുതിയ ദേശീയ പതാക മാർച്ച് മാസത്തോടെ പുറത്തിറക്കുമെന്ന് പ്രധാനമന്ത്രി ജോൺ കീ വ്യക്തമാക്കിയിരിക്കുന്നത്. പുതിയ പതാകയ്ക്കായി പൊതുജനങ്ങളിൽ നിന്നുള്ള ഡിസൈനുകളാണ് സർക്കാർ പരിഗണിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി 10,292 ഡിസൈനുകളാണ് ദേശീയ പതാകയ്ക്കുള്ള ഡിസൈനായി സർക്കാരിനു മുന്നിലെത്തിയത്. എന്നാൽ ഇവയിൽ നിന്ന് ഫ്‌ലാഗ് കൺസിഡറേഷൻ പാനൽ ആണ് 40 എണ്ണം ഷോർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ നിന്നും മികച്ച ഒരെണ്ണമായിരിക്കും തെരഞ്ഞെടുത്ത് ദേശീയ പതാകയാക്കുക.
സർക്കാർ നിയോഗിച്ചിരിക്കുന്ന പതാക കമ്മിറ്റി ഈ നാല്പതു ഡിസൈനുകളിൽ നിന്ന് അടുത്ത മാസം നാലെണ്ണം അന്തിമ ഘട്ടത്തിലേക്ക് മാറ്റിവയ്ക്കും. പിന്നീട് മാർച്ചിൽ റഫറണ്ടം നടപ്പാക്കിയ ശേഷമായിരിക്കും ദേശീയപതാകയുടെ അന്തിമ ഡിസൈൻ തീരുമാനിക്കുക. വളരെ ലളിതമായ ഡിസൈനുകളാണ് സർക്കാർ പരിഗണിക്കുന്നതെന്നും ഏതു കൊച്ചുകുട്ടിക്കും ഓർമയിൽ നിന്നെടുത്ത് പതാക വരയ്ക്കാൻ പാകത്തിനുള്ള ഡിസൈനിലാണ് താത്പര്യമെന്നും പന്ത്രണ്ടംഗ പാനൽ വെളിപ്പെടുത്തി.
ഇപ്പോൾ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന 40 ഡിസൈനുകളും പാനൽ വിശദമായി പഠിച്ചുവരികയാണ്. ഇതിനായി ആർട്ട്, കൾച്ചർ, ഡിസൈൻ തുടങ്ങിയ മേഖലകളിലെ വിദഗ്ധരുമായും ചർച്ച നടത്തുന്നുണ്ട്. നവംബറിൽ അല്ലെങ്കിൽ ഡിസംബറിൽ നടത്തുന്ന ആദ്യഘട്ട പൊതുജനാഭിപ്രായം നടത്തി അന്തിമ ലിസ്റ്റ് തീരുമാനിക്കും. മാർച്ചിൽ രണ്ടാം ഘട്ട റഫറണ്ടം നടത്തുകയും പുതിയ പതാകയ്ക്ക് രൂപം നൽകുകയും ചെയ്യും.
നിലവിൽ ഓസ്‌ട്രേലിയൻ പതാകയുമായി ന്യൂസിലാൻഡ് പതാകയ്ക്ക് ഏതാനും നക്ഷത്രങ്ങളുടെ എണ്ണത്തിൽ മാത്രമേ വ്യത്യാസമുള്ളൂ. കൂടാതെ യുകെ പതാകയുമായി നല്ല സാമ്യമുണ്ട് ന്യൂസിലാൻഡ് ദേശീയ പതാകയ്ക്ക്. ഇവയ്‌ക്കൊക്കെ പരിഹാരമായാണ് കഴിഞ്ഞ വർഷം ദേശീയ പതാകയുടെ ഡിസൈൻ മാറ്റാൻ പ്രധാനമന്ത്രി തീരുമാനിച്ചത്. അതിനായി പൊതുജനങ്ങളിൽ നിന്നും ഡിസൈനുകൾ സ്വീകരിക്കുകയായിരുന്നു. എന്നാൽ 10.292 ഡിസൈനുകളിൽ ഏറെ രസകരമായ ഡിസൈനുകളും ദേശീയ പതാകയ്ക്കായി ജനങ്ങൾ വരച്ചു കൊടുത്തിട്ടുണ്ട്.