സലാല: സലാലയിൽ മലയാളി യുവാവ് വാഹനമിടിച്ച് മരിച്ചു.ഹംദാൻ ഫ്‌ലൈ ഓവറിന് സമീപമാണ് അപകടം നടന്നത്. മണ്ണാർക്കാട് കാരക്കുർശി സ്വദേശി മുഞ്ഞക്കണ്ണി വീട്ടിൽ അനൂപ് കുമാർ (36) ആണ് മരിച്ചത്.

മെക്കാനിക്കായ ഇദ്ദേഹം തിങ്കളാഴ്ച രാവിലെ സനാഇയ്യയിലെ ജോലി സ്ഥലത്തേക്ക് നടന്നുപോകുമ്പോൾ ഏഷ്യൻ വംശജെന്റ വാഹനം ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു. എട്ട് വർഷമായി സലാലയിൽ ജോലി ചെയ്തുവരുകയായിരുന്നു അനൂപ് കുമാർ.

ചന്ദ്രികയാണ് ഭാര്യ. മക്കൾ: അശ്വന, അക്ഷയ്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.