- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാർ പൊലീസ് സ്റ്റേഷനിൽ നിന്ന് തന്ത്രപ്രധാന വിവരങ്ങൾ ചോർത്തിയെന്ന ആരോപണം; വിശദാന്വേഷണത്തിന് എസ്പിയുടെ നിർദ്ദേശം; അന്വേഷണം മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ
ഇടുക്കി: മൂന്നാർ പൊലീസ് സ്റ്റേഷനിൽ നിന്ന് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയതുമായി ബന്ധപ്പെട്ട് വിശദ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി മൂന്നാർ ഡി വൈ എസ് പി കെ ആർ മനോജിന് നിർദ്ദേശം നൽകിയതായി സൂചന.സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തി ഡിവൈഎസ്‌പി എസ് പി ക്ക് റിപ്പോർട്ട് കൈമാറിയിരുന്നു.
കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണവും തെളിവെടുപ്പും നടത്തേണ്ടതുണ്ടെന്നും ഇതിന് കൂടുതൽ സമയം ആവശ്യമാണെന്നും സൂചിപ്പിച്ചാണ് ഡി വൈ എസ് പി എസ് പി ക്ക് റിപ്പോർട്ട് നൽകിയിരുന്നെതെന്നാണ് അറിയുന്നത്. ഇതിന് പിന്നാലെയാണ്
വിശദ അന്വേഷണത്തിന് എസ് പി, ഡി വൈ എസ് പി ക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്.
തീവ്രവാദ സ്വഭാവമുള്ള സംഘടനകൾക്ക് സ്റ്റേഷനിൽ നിന്ന് വിവരങ്ങൾ ചോർത്തി നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. ഇവരുടെ മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്ത് പരിശോധനയ്ക്കായി സൈബർ സെല്ലിനു കൈമാറിയിരുന്നു. ചില നിർണായക വിവരങ്ങൾ ഇതുവഴി ലഭിച്ചതായാണ് സൂചന.
ആറുമാസം മുമ്പ് സമാനരീതിയിൽ തൊടുപുഴ കരിമണ്ണൂർ സ്റ്റേഷനിൽ നിന്ന് മതതീവ്രവാദ സംഘടനകൾക്ക് വിവരം ചോർത്തി നൽകിയ പി കെ അനസ് എന്ന പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണം നടത്തി പിരിച്ചുവിട്ടിരുന്നു. പൊലീസ് ഡാറ്റാ ബേസിൽ നിന്ന് വിവരങ്ങൾ ചേർത്തി നൽകിയെന്നതായിരുന്നു കണ്ടെത്തൽ.