- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിട്രോയിറ്റ് സെന്റ് തോമസ് കാത്തലിക് ദേവാലയം കൂദാശ ചെയ്തു
ഡിട്രോയിറ്റ്: പുതുക്കിപണിത സെന്റ് തോമസ് സിറോ മലബാർ കാത്തലിക് ദേവാലയത്തിന്റെ ഉത്ഘാടനവും വെഞ്ചരിപ്പും സിറോ മലബാർ ഷിക്കാഗോ രൂപതാ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഇടവക തിരുന്നാളിന് മാർ ജേക്കബ് അങ്ങാടിയത്തുകൊടിയേറ്റി. തുടർന്ന് നടന്ന ദിവ്യബലിക്ക് റവ.ഫാ. ഫിലിപ്പ് രാമച്ചനാട്ട് നേതൃത്വം ന
ഡിട്രോയിറ്റ്: പുതുക്കിപണിത സെന്റ് തോമസ് സിറോ മലബാർ കാത്തലിക് ദേവാലയത്തിന്റെ ഉത്ഘാടനവും വെഞ്ചരിപ്പും സിറോ മലബാർ ഷിക്കാഗോ രൂപതാ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഇടവക തിരുന്നാളിന് മാർ ജേക്കബ് അങ്ങാടിയത്തുകൊടിയേറ്റി. തുടർന്ന് നടന്ന ദിവ്യബലിക്ക് റവ.ഫാ. ഫിലിപ്പ് രാമച്ചനാട്ട് നേതൃത്വം നല്കി. പള്ളി വെഞ്ചരിപ്പിനെ തുടർന്ന് മാർ അങ്ങാടിയത്തിന്റെ മുഖ്യ കാർമികത്തത്തിൽ നടന്ന ദിവ്യബലിയിൽ വികാരി ഫാ. ജോർജ് എളമ്പാശേരിൽ, ഫാ. രാജു എന്നിവർ സഹകാർമികരായിരുന്നു. അന്നേദിവസം ഇടവകയിലെ 19 കുട്ടികൾ ആദ്യകുർബാന സ്വീകരണം നടത്തി. തുടർന്ന് നടന്ന പൊതു സമ്മേളനത്തിന് വികാരി ഫാ. ജോർജ് എളമ്പാശേരിൽ സ്വാഗതവും ട്രസ്റ്റി സൈജൻ കണിയോടിക്കൽ നന്ദിയും പറഞ്ഞു. ജോർജ് ചിറക്കൽ, ജെയിംസ് വർഗീസ് എന്നിവർ ആശംസകൾ നേർന്നു.
ഞായറാഴ്ച നടന്ന പ്രധാന തിരുന്നാളിന് റവ.ഫാ. ജോയ് ചക്യാൻ മുഖ്യ കാർമികനായിരുന്നു. ഫാ. ജോർജ് എളമ്പാശേരിൽ, ഫാ. ജോർജ് പള്ളിപ്പറമ്പിൽ, ഫാ. ബിജു ദാനിയേൽ എന്നിവർ സഹകാർമികരായിരുന്നു . കുർബാനക്കുശേഷം ഇടവക സന്ദർശിച്ച നിയുക്ത സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ടിന് സീകരണം നല്കി. തുടർന്ന് 2015 ലേക്കുള്ള പ്രസുദേന്തി വാഴ്ചയും, ലദീഞ്ഞും, ആഘോഷമായ പ്രദിക്ഷണവും നടന്നു. ബെന്നി പൂതംബ്ര , സെബാസ്റ്റ്യൻ കല്ലുങ്കൽ, ജയ്‌മോൻ ജേക്കബ് എന്നിവരും മറ്റു പാരീഷ് കൗൺസിൽ അംഗങ്ങളും പ്രോഗ്രാമുകൾക്ക് നേത്രുതും നല്കി. പ്രസുദേന്തി സെബാസ്റ്റ്യൻ സ്‌കറിയ എല്ലാവർക്കും കൃതജ്ഞത പറഞ്ഞു.
ഡിട്രോയിറ്റിൽ 1980 രൂപം കൊണ്ട സിറോ മലബാർ കാത്തലിക് സമൂഹം 2007 ലാണ് സൗത്ത്ഫീൽഡിൽ സ്വന്തമായി ഒരു പള്ളി വാങ്ങുന്നതും, ഒരു ഇടവക സമൂഹമായി രൂപം മാറുന്നതും. ഇടവക വളരുന്നതിന്റെ ഭാഗമായിട്ടാണ് രണ്ടു വർഷം മുൻപ് പള്ളിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. സൈജൻ കണിയോടിക്കൽ അറിയിച്ചതാണിത്.