ഫ്രാങ്ക്ഫർട്ട്: ജർമ്മനിയിൽ ആരംഭിച്ച പോസ്റ്റൽ ജീവനക്കാരുടെ സമരം മൂലം കത്തുകൾ ഒരു കെട്ടികിടക്കുന്നത് ഒരു മില്യനോളം. ആഴ്‌ച്ചയിലെ 38.5 മണിക്കൂർ ജോലി സമയം മുഴുവൻ ശമ്പളത്തോടെ 36 മണിക്കൂർ ആയി കുറക്കണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാർ സമരം നടത്തുന്നത്. ജർമൻ പോസ്റ്റ് വക പായ്ക്കറ്റ് സർവീസായ ഡി.എച്ച്.എൽ. കമ്പനിയും ഈ സമരത്തിൽ പങ്കെടുക്കുന്നു.

ജർമൻ ട്രെയിഡ് യൂണിയൻ വേർഡിയിൽ അംഗങ്ങളായുള്ള 10.000 ജീവനക്കരാണ് ഈ താക്കീത് സമരത്തിൽ പങ്കെടുക്കുന്നത്. ഏതാണ്ട് ഒരു മില്യൺ കത്തുകളിൽ പകുതിയിലധികം എയർമെയിൽ കത്തുകളാണ്. ഇവ എന്നത്തേക്ക് സോർട്ട് ചെയ്ത് മറ്റ് രാജ്യങ്ങളിലേക്ക് അയയ്ക്കാൻ സാധിക്കുമെന്ന് ജർമൻ പോസ്റ്റൽ വകുപ്പിന് പറയാൻ സാധിക്കുന്നില്ല.