- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുപ്പത്തഞ്ചു വർഷം ലബനോണിൽ; ഇക്കാലത്ത് കുടുംബവുമായി ഒരു ബന്ധവുമില്ല; നാലുവർഷം മുൻപ് നാട്ടിൽ എത്തിയപ്പോൾ ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയി; മൂന്നുവർഷം മുമ്പ് സഹോദരൻ ട്രെയിൻ ഇടിച്ച് മരിച്ച അതേ സ്ഥലത്ത് ട്രെയിൻ തട്ടി ദേവദാസന്റെയും മരണം
മലപ്പുറം: മുപ്പത്തഞ്ചു വർഷം ലബനോണിലെ ജീവിതത്തിനു ശേഷം നാലു വർഷം മുമ്പ് നാട്ടിൽ തിരിച്ചെത്തിയ മലപ്പുറം ചെട്ടിപ്പടി സ്വദേശി ട്രെയിൻ ഇടിച്ചു മരിച്ചു. 35വർഷം നാട്ടിലുള്ള കുടുംബവുമായി ഒരു ബന്ധവുമില്ലാതെ ജീവിച്ച ശേഷം നാട്ടിൽ തിരിച്ചു വന്ന മലപ്പുറം അരിയല്ലൂർ ചെട്ടിച്ചിവീട്ടിൽ ദേവദാസൻ(72 )ആണ് ഇന്ന് പുലർച്ചെ വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനുമുമ്പിൽ ട്രെയിൻ ഇടിച്ച് മരിച്ചത്.
ശേഷം നാലുവർഷം മുൻപ് നാട്ടിൽ എത്തിയപ്പോൾ ഭാര്യയും മക്കളും ഇദ്ദേഹത്തെ ഉപേക്ഷിച്ചു പോയെങ്കിലും സ്വന്തം വീട്ടുകാർ ഏറ്റെടുത്തിരുന്നു. അവസാനം മൂന്നുവർഷം മുമ്പ് സഹോദരൻ ട്രെയിൻ ഇടിച്ച് മരിച്ച അതേ സ്ഥലത്ത് ദേവദാസനും ഇന്ന് ട്രെയിൻ ഇടിച്ച് മരിക്കുകയായിരുന്നു. വർഷങ്ങൾ കുടുംബവുമായി ഒരു ബന്ധവുമില്ലാതിരുന്ന ദേവദാസനെ തേടി എംബസിയുമായി ബന്ധപെട്ടിട്ടും ആളെ കണ്ടുകിട്ടിയിരുന്നില്ല.
അങ്ങിനെയാണ് നാലുവർഷം മുൻപ് നാട്ടിൽ എത്തിയത്. സ്വന്തം വീട്ടുകാർ അദ്ദേഹത്തെ സ്വീകരിച്ചെങ്കിലും ഭാര്യയും മക്കളും അദ്ദേഹത്തെ ഉപേക്ഷിച്ചുപോകുകയാണുണ്ടായത്. ഒരു മകളും ഒരു മകനും ഉണ്ട്. പരപ്പനങ്ങാടി പൊലീസ് സ്ഥലത്തുവന്നു മൃതദേഹം പോസ്റ്റുമോട്ടത്തിനയച്ചു. മൂന്ന് വർഷം മുൻപാണ് ദേവദാസിന്റെ ഒരു സഹോദരൻ അനിൽകുമാർ ഇതേ സ്ഥലത്തുതന്നെ ട്രെയിൻ തട്ടി മരിച്ചത്.
ഭാര്യ: അംബിക. മകൾ: സിനി. മകൻ: ഷിനോയ്