സ്ലംഗോഡ് മില്യനെയർ എന്ന ചിത്രത്തിലൂടെ പേരിനുതകും വിധം പ്രശസ്തിയിലേക്കുയർന്ന ഇന്ത്യൻ വംശജരാണ് ഫ്രീദ പിന്റോയും ദേവ് പട്ടേലും. പടം ഹിറ്റായതോടെ ഫ്രീദ താരറാണിയായി. ഇതോടെ നിശ്ചയിച്ചുറപ്പിച്ച വരനെ വേണ്ടെന്നു വച്ച് സിനിമയിലെ നായകനുമായി പ്രണയത്തിലുമായത് വാർത്തകളിൽ നിറഞ്ഞതാണ്. എന്നാൽ ഇപ്പോഴിതാ ആറ് വർഷം നീണ്ട പ്രണയത്തിന് ഗുഡ് ബൈ പറയാനൊരുങ്ങുകയാണ് താരജോഡികൾ

ഇവരുടെ ആറു വർഷം നീണ്ട പ്രണയം തകർന്നതായും ഇവരും വഴിപിരിഞ്ഞതായും 'യുഎസ് വീക്കിലി' മാഗസിൻ ആണ് വാർത്ത പുറത്തുവിട്ടത്. 2008 ൽ 'സ്ലം ഡോഗി'ന്റെ സെറ്റിൽ തുടങ്ങിയ പ്രണയം ആണ് ഇതോടെ വേർപിരിയലിന്റെ വക്കിലെത്തിയിരിക്കുന്നത്. ദേവ് പട്ടേലിനെക്കാൾ ആറു വയസ് കൂടുതലുണ്ട് ഫ്രീദയ്ക്ക്. 1990 ൽ ലണ്ടനിലെ ഹാരോയിൽ ജനിച്ച ദേവ് പട്ടേൽ പതിനെട്ടാം വയസിൽ 'സ്ലം ഡോഗ് മില്യണയറിൽ അഭിനയിച്ചതോടെയാണ് ലോക പ്രശസ്തനാവുന്നത്.

ഇക്കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു ഇന്ത്യക്കാരിയായ ഫ്രീദയുടെ മുപ്പതാം ജന്മദിനം. ദേവ് പട്ടേലിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ട ആ
ചടങ്ങിൽ വിജയ് മല്യയുടെ മകൻ സിദ്ധാർത് മല്യയായിരുന്നു 'പ്രത്യേക അതിഥി'. ഫ്രീഡയുടെ പിറന്നാളിന് ദേവ് പങ്കെടുക്കാത്തതാണ് ഇവരുടെ ബന്ധം തകരാൻ പ്രധാന കാരണമെന്നാണ് സൂചന.