- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്‌കാർ കിട്ടിയില്ലെങ്കിലും അവാർഡ് വേദിയിൽ താരമായത് രണ്ട് ഇന്ത്യക്കാർ തന്നെ; ദേവ് പട്ടേലിനൊപ്പം കൈയി നേടി എട്ട് വയസുകാരനായ സണ്ണി പവാറും
ലോസ് ഏഞ്ചൽസ്: ഈ പ്രാവശ്യത്തെ ഓസ്‌കാർ അവാർഡ് ഇന്ത്യക്കാർക്ക് ആർക്കും ലഭിച്ചിട്ടില്ലെങ്കിലും അവാർഡ് വേദിയിൽ താരങ്ങളായത് രണ്ട് ഇന്ത്യക്കാരാണ്.ലയൺ എന്ന ചിത്രത്തിൽ മികച്ച സഹനടനുള്ള നാമനിർദ്ദേശം ലഭിച്ച ദേവ് പട്ടേൽ ഇന്ത്യൻ വംശജനാണ്. തന്റെ സ്വതസിദ്ധമായ പ്രകടനത്താൽ ഓസ്‌കാർ അവാർഡ് വേദിയിൽ അദ്ദേഹം ഏവരുടെയും മനം കവർന്നിരുന്നു. മികച്ച ചിത്രത്തിനായി മത്സരിക്കുന്ന ലയണിൽ ദേവ് പട്ടേലിന്റെ കുട്ടിക്കാലം അവതരിപ്പിച്ചിരുന്ന എട്ട് വയസുകാരൻ സണ്ണി പവാറും റെഡ് കാർപ്പറ്റ് പങ്കിടാനെത്തിയിരുന്നു. മുംബൈക്കാരനായ ഈ കൊച്ച് അഭിനയപ്രതിഭയും വേദിയിൽ ഏവരുടെയും ശ്രദ്ധാകേന്ദ്രമായിരുന്നു. പ്രമുഖ താരങ്ങളും സംവിധായകരും അണിയറ പ്രവർത്തകരും റെഡ്കാർപ്പറ്റിൽ അണിനിരന്നു. തന്റെ വിനയം കലർന്ന പെരുമാറ്റ രീതികളും അമ്മ അനിത പട്ടേലിനെ കൂടെ കൊണ്ടു വന്നതും ദേവ് പട്ടേലിനെ വ്യത്യസ്തനാക്കിയിരുന്നു. തന്റെ കഥാപാത്രത്തിന്റെ കുട്ടിക്കാലം വെള്ളിത്തിരയിൽ അവതരിപ്പിച്ച സണ്ണിയോട് പട്ടേലിന് വളരെ ആത്മബന്ധമുണ്ടെന്ന് ഞായറാഴ്ച രാത്രിയിലെ വേദിയിൽ വ്യക്തമായിരുന്
ലോസ് ഏഞ്ചൽസ്: ഈ പ്രാവശ്യത്തെ ഓസ്‌കാർ അവാർഡ് ഇന്ത്യക്കാർക്ക് ആർക്കും ലഭിച്ചിട്ടില്ലെങ്കിലും അവാർഡ് വേദിയിൽ താരങ്ങളായത് രണ്ട് ഇന്ത്യക്കാരാണ്.ലയൺ എന്ന ചിത്രത്തിൽ മികച്ച സഹനടനുള്ള നാമനിർദ്ദേശം ലഭിച്ച ദേവ് പട്ടേൽ ഇന്ത്യൻ വംശജനാണ്. തന്റെ സ്വതസിദ്ധമായ പ്രകടനത്താൽ ഓസ്‌കാർ അവാർഡ് വേദിയിൽ അദ്ദേഹം ഏവരുടെയും മനം കവർന്നിരുന്നു. മികച്ച ചിത്രത്തിനായി മത്സരിക്കുന്ന ലയണിൽ ദേവ് പട്ടേലിന്റെ കുട്ടിക്കാലം അവതരിപ്പിച്ചിരുന്ന എട്ട് വയസുകാരൻ സണ്ണി പവാറും റെഡ് കാർപ്പറ്റ് പങ്കിടാനെത്തിയിരുന്നു. മുംബൈക്കാരനായ ഈ കൊച്ച് അഭിനയപ്രതിഭയും വേദിയിൽ ഏവരുടെയും ശ്രദ്ധാകേന്ദ്രമായിരുന്നു. പ്രമുഖ താരങ്ങളും സംവിധായകരും അണിയറ പ്രവർത്തകരും റെഡ്കാർപ്പറ്റിൽ അണിനിരന്നു.
തന്റെ വിനയം കലർന്ന പെരുമാറ്റ രീതികളും അമ്മ അനിത പട്ടേലിനെ കൂടെ കൊണ്ടു വന്നതും ദേവ് പട്ടേലിനെ വ്യത്യസ്തനാക്കിയിരുന്നു. തന്റെ കഥാപാത്രത്തിന്റെ കുട്ടിക്കാലം വെള്ളിത്തിരയിൽ അവതരിപ്പിച്ച സണ്ണിയോട് പട്ടേലിന് വളരെ ആത്മബന്ധമുണ്ടെന്ന് ഞായറാഴ്ച രാത്രിയിലെ വേദിയിൽ വ്യക്തമായിരുന്നു. ഒരു വേള പട്ടേൽ സണ്ണിയെ വാരിയെടുക്കുക പോലുമുണ്ടായി. പട്ടേലും സണ്ണിയും തമ്മിലുള്ള ആത്മബന്ധം വേദിയിലും സദസിലും പരക്കെ ചർച്ചാ വിഷയമായിരുന്നു.ഇതിനെ കുറിച്ച് സോഷ്യൽ മീഡിയ യൂസർമാരും ചർച്ച നടത്തിയിരുന്നു. തുടർന്ന് പട്ടേൽ ലയൺ കിംഗിലെ പ്രശസ്തമായ ബെർത്ത് സീൻ ഹോസ്റ്റായ ജിമ്മി കിമ്മെലിനൊപ്പം അക്കാദമി അവാർഡ് വേദിയിൽ പുനരവതരിപ്പിക്കുകയും ചെയ്തു.
ലോകത്തെവിടെയുമുള്ള സിനിമാ പ്രവർത്തകരുടെ സ്വപ്നമാണ് ഓസ്‌കാർ വേദിയും റെഡ് കാർപ്പറ്റും. പ്രഥമ സിനിമയിൽ നായകന്റെ ബാല്യകാലം അവതരിപ്പിച്ച് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ സണ്ണി പവാറിന് ഇത് വച്ച് നോക്കുമ്പോൾ അപൂർ സൗഭാഗ്യമാണ് കൈ വന്നിരിക്കുന്നത്. തന്റെ ചിത്രത്തിലെ സാരു ബ്രയർലി എന്ന കഥാപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിക്കുന്നതിന് പറ്റിയ ബാലതാരത്തെ തേടിയാണ് സംവിധായകൻ ഗാരത് ഡേവിസ് മുംബൈയിലേക്ക് വന്നിരുന്നത്. തുടർന്ന് നിരവധി കുട്ടികളെ സ്‌ക്രീൻ ടെസ്റ്റിന് വിധേയമാക്കി അതിൽ നിന്നായിരുന്നു സണ്ണിയെ തെരഞ്ഞെടുത്തിരുന്നത്.
2000 ത്തോളം കുട്ടികൾ ഓഡിഷനിൽ പങ്കെടുത്തതിൽ നിന്നാണ് സംവിധായകൻ സണ്ണിയെ തെരഞ്ഞെടുത്തത്. സണ്ണിയുടെ കണ്ണുകളിലെ തിളക്കമാണ് തന്നെ ഏറ്റവും കൂടുതൽ ആകർച്ചിതെന്നാണ് സംവിധായകൻ വ്യക്തമാക്കിയിരുന്നത്. മുംബൈയിലെ സാധാരണ കുടുംബ പശ്ചാത്തലത്തിൽ നിന്നും വരുന്ന സണ്ണി ഇതോടെ ലോക സിനിമയിലേക്കാണുയർന്നിരിക്കുന്നത്. സണ്ണിയെന്ന കൊച്ചുമിടുക്കനുമായി തനിക്ക് വളരെ അടുത്ത ബന്ധമാണുള്ളതെന്നും ലയണിൽ വളർത്തമ്മയായി വേഷമിട്ട നിക്കോൾ കിഡ്മാൻ പ്രതികരിച്ചിരിക്കുന്നത്.അതായത് തനിക്കിപ്പോൾ സണ്ണി ജീവിതത്തിലും മകൻ തന്നെയാണെന്നും അവർ പറയുന്നു.
ഇന്ത്യക്കാരായ എ.ആർ . റഹ്മാനും മലയാളിയായ റസൂൽ പൂക്കുട്ടിക്കും ഓസ്‌കർ നേടിക്കൊടുത്ത സ്ലം ഡോഗ് മില്ല്യണയർ എന്ന ഓസ്‌കാർ അവാർഡ് ചിത്രത്തിലും ദേവ് പട്ടേൽ അഭിനയിച്ച് ശ്രദ്ധേകേന്ദ്രമായിരുന്നു. ഇപ്പോഴിതാ ലയണിലൂടെ നായകനായി ദേവ് പട്ടേൽ വീണ്ടും ഓസ്‌കറിൽ തിളങ്ങിയിരിക്കുകയാണ്. സാരു ബ്രെയ്ലി എന്ന യുവാവിന്റെ യഥാർത്ഥ ജീവിത കഥയെ അടിസ്ഥാനമാക്കിയാണീ ചിത്രം ഒരുക്കിയിരിക്കുന്നത്. മധ്യപ്രദേശിലെ ഖാണ്ഡ്വായിലെ ഷേരു മുൻഷി ഖാൻ എന്ന കുട്ടി സാരു ബ്രെയ്ലി എന്ന ഓസ്ട്രേലിയൻ ബിസിനസുകാരനായ വിജയകഥയാണ് ചിത്രത്തിന്റെ പ്രമേയം.
അഞ്ച് വർഷം മുമ്പ് മാദ്ധ്യമങ്ങളിൽ സാരുവിനെക്കുറിച്ചുള്ള വാർത്തകൾ നിറഞ്ഞിരുന്നു. എ ലോങ്ങ് വേ ഹോം എന്ന പേരിൽ സാരു ബ്രെയിലി എഴുതിയ കഥയിലൂടെയായിരുന്നു അദ്ദേഹം ശ്രദ്ധാകേന്ദ്രമായിരുന്നത്. ഈ പുസ്തകം അടിസ്ഥാനമാക്കിയാണ് സിനിമയും തയ്യാറാക്കിയിരുന്നത്.
പാവപ്പെട്ട ജനിച്ച ഷേരു നഷ്ടപ്പെട്ട സഹോദനരെ തേടി ട്രെയിനിൽ കയറി കൊൽക്കത്തയിലെത്തുന്നു. അവിടെ ജീവിതം വഴിമുട്ടിയപ്പോൾ അവൻ യാചിച്ച് ജീവിക്കുകയാണ്. തുടർന്ന് ചിലരുടെ ദയാദാക്ഷീണ്യത്താൽ അനാഥാലയത്തിലെത്തി. പിന്നീട് ഓസ്ട്രേലിയയിൽ നിന്നെത്തിയ ബ്രെയ്ലി കുടുംബത്തിന്റെ ദത്തുപുത്രനായി. അങ്ങനെ ആ പിഞ്ചുകുട്ടി വിദേശത്തേക്ക് പറക്കുകയും ബിസിസന് സാമ്രാജ്യം കെട്ടിപ്പടുക്കുന്ന കഥയുമാണ് ലയൺ.