ഇർവിങ് (ഡാലസ്): കലിഫോർണിയായിൽ നിന്നും 18 വയസ്സുള്ള പെൺകുട്ടിയെതട്ടി കൊണ്ടുവന്നു വേശ്യവൃത്തിക്ക് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന്ദേവൻഷു ഗുപ്ത (26) , ഭാര്യ അമേരിക്ക അൻഡേഴ്സൻ (20) എന്നിവരെഇർവിങ് പൊലീസ് അവരുടെ വസതിയിൽ നിന്നും അറസ്റ്റു ചെയ്തു.

ഏപ്രിൽ 15 ഞായറാഴ്ചയായിരുന്നു അറസ്റ്റ്. കലിഫോർണിയായിൽ നിന്നുംതട്ടിക്കൊണ്ടു വന്ന് (മാസങ്ങൾക്കു മുമ്പ്) 18 വയസ്സുകാരി പൊലിസിനുനൽകിയ വിവരമനുസരിച്ചായിരുന്നു അറസ്റ്റ്.

ദമ്പതികൾ പല വെബ്സൈറ്റുകളിലും പരസ്യപ്പെടുത്തിയാണ് ഡാലസിലെ വിവിധഹോട്ടലുകളിൽ പെൺകുട്ടിയെ എത്തിച്ചിരുന്നുവെന്നു പൊലീസ്വെളിപ്പെടുത്തി. വീട് റെയ്ഡ് ചെയ്ത പൊലീസ് മറ്റൊരു 16 വയസ്സുള്ളപെൺകുട്ടിയെ കൂടി ഇവരുടെ വീട്ടിൽ കണ്ടെത്തി. ഇവരെ പിന്നീട് ചൈൽഡ്പ്രൊട്ടക്റ്റീവ് കസ്റ്റഡിയിൽ വിട്ടുകൊടുത്തു.

ദമ്പതിമാരുടെ വീട്ടിൽ നിന്നും കഞ്ചാവിന്റെ മണം പുറത്തുവരികയും നിരവധിയുവാക്കൾ ഇവിടെ കയറിയിറങ്ങുകയും ചെയ്തതു അയൽവാസികളുടെശ്രദ്ധയിൽപ്പെട്ടിരുന്നതായും പൊലീസ് പറഞ്ഞു.റോൾസ്റ്റൺ റോഡിൽ 200-ാം മത് ബ്ലോക്കിലുള്ള വീട്ടിൽ നിന്നുംഅറസ്റ്റു ചെയ്തു ഇവരെ ഇർവിങ് സിറ്റി ജയിലിലടച്ചു. 250,000 ഡോളറിന്റെജാമ്യം അനുവദിച്ചിട്ടുണ്ട്.