മനാമ : ബഹ്റൈൻ മാർത്തോമാ പാരീഷ് ചോയ്‌സ് അഡ്വർടൈസിങ് ആൻഡ് പബ്ലിസിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദേവസംഗീതം ഫ്യൂഷൻ സെപ്റ്റംബർ 22ന് ഏഷ്യൻ സ്‌കൂളിൽ വെച്ചു നടക്കും. പ്രസ്ത കീബോർഡ് കലാകാരനും സംഗീത സംവിധായകനുമായ സ്റ്റീഫൻ ദേവസ്സിയുടെ നേത്രത്തിൽ നിരവധി കലാകാരന്മാർ ചേർന്നൊരുക്കുന്ന ഈ സംഗീത പരുപാടി ഏഷ്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് നടക്കുന്നത് എന്ന് സംഘാടകര് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

വാർത്ത സമ്മേളനത്തിൽ ഇടവക വികാരി റവ സാം മാത്യു, അസ്സി വികാരി റെജി പി. എബ്രഹാം, പ്രോഗ്രാം കൺവീനർ വർഗീസ് ടി മാത്യു . ജോയിന്റ് കൺവീനർ ഫ്രഡ്ഡി ജോർജ് എബ്രഹാം കൂടാതെ ഓഫീസ് ഭാരവാഹികളും വിവിധ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു