ന്യൂജേഴ്‌സി: ഫൊക്കാന കൺവൻഷൻ കൾച്ചറൽ കമ്മിറ്റിയുടെ ചെയർമാൻ ആയി ദേവസ്സി പാലാട്ടിയെ നിയമിച്ചതായി കൺവൻഷൻ ചെയർമാൻ മാധവൻ ബി നായർ അറിയിച്ചു. 2018 ജൂലൈ 5 മുതൽ 7 വരെ ഫിലഡൽഫിയയിൽ നടക്കുന്ന ഫൊക്കാന കൺവൻഷൻ വൻ വിജയമാക്കുന്നതിന്റെ ഭാഗമായി അമേരിക്കൻ മലയാളി സമൂഹത്തിൽ സാംസ്‌കാരിക രംഗത്തു പ്രവർത്തിക്കുന്ന പ്രഗത്ഭരായ വ്യക്തികളുടെ സേവനം ഫൊക്കാനയ്ക്കു ലഭ്യമാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ദേവസി പാലാട്ടി പ്രവാസി സംഘടനാ പ്രവർത്തന രംഗത്തു സജീവമാണ്. എറണാകുളം മഞ്ഞപ്ര സ്വദേശിയായ അദ്ദേഹം 1983ലാണ് അമേരിക്കയിൽ എത്തിയത്. സെന്റ് തോമസ് കത്തോലിക് അസ്സോസിയേഷൻ പ്രസിഡന്റ്, ന്യൂജേഴ്‌സി, പെൻസിൽവേനിയ ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്റ്, ന്യൂജേഴ്‌സി സീറോ മലബാർ ഗാർഫീൽഡ് പള്ളി ട്രസ്റ്റി ബോർഡംഗം, കേരളാ കൾച്ചറൽ ഫോറം പ്രസിഡന്റ്, ന്യൂജേഴ്‌സി ഫൈൻ ആർട്‌സ് എക്‌സിക്കുട്ടീവ് കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ മികച്ച സേവനം കാഴ്ച വച്ചിട്ടുള്ള ദേവസ്സി പാലാട്ടിയുടെ സേവനം ഫൊക്കാന കൺവൻഷനു ഒരു മുതൽക്കൂട്ട് തന്നെയാകും എന്ന് പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറർ ഷാജി വർഗീസ് എന്നിവർ അറിയിച്ചു.