ന്യൂഡൽഹി: ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നു ദേവസ്വം ബോർഡ്. ഇക്കാര്യം ദേവസ്വം ബോർഡ് സുപ്രീംകോടതിയെ അറിയിച്ചു. സ്ത്രീ പ്രവേശനം കോടതി അനുവദിച്ചാൽ മറ്റു മതങ്ങളുടെ വിശ്വാസങ്ങളെയും ബാധിക്കും. സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് ഇസ്‌ലാം മതവിശ്വാസിയാണെന്നും അഹിന്ദുക്കൾക്ക് ഇക്കാര്യത്തിൽ ഇടപെടാൻ കഴിയില്ലെന്നുമാണു ദേവസ്വം ബോർഡിന്റെ നിലപാട്.