- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശബരിമല യുവതീ പ്രവേശന വിഷയം: തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിലേക്ക്; നിലവിലുള്ള സാഹചര്യം വിലയിരുത്തി റിപ്പോർട്ട് നൽകും; ബോർഡിന് വേണ്ടി ഹാജാകുന്നത് മനു അഭിഷേക് സിങ്വി; സ്ഥിതിഗതികൾ ഹൈക്കോടതിയെയും ധരിപ്പിക്കും; ശബരിമലയുടെ കാര്യത്തിൽ രാഷ്ട്രീയം കളിക്കാൻ ഉദ്ദേശിക്കുന്നില്ല; ബോർഡ് പുനഃ പരിശോധനാ ഹർജി നൽകില്ലെന്ന് സൂചന; എന്തെങ്കിലും തെളിയിക്കാൻ വേണ്ടി ആക്ടിവിസ്റ്റുകൾ മല കയറുന്നതിനോട് യോജിപ്പില്ലെന്നും പ്രസിഡന്റ് എ.പത്മകുമാർ
തിരുവനന്തപുരം: ശബരില യുവതീ പ്രവേശന വിഷയത്തിൽ നിലവിലെ സാഹചര്യം സുപ്രീം കോടതിയെ അറിയിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ. ഇക്കാര്യത്തിൽ സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ഈ സാഹചര്യത്തിൽ നിലവിലെ സാഹചര്യം വ്യക്തമാക്കി റിപ്പോർട്ട് തയ്യാറാക്കി സുപ്രീം കോടതിയെ സമീപിക്കും. സാഹചര്യം അതീവഗുരുതരമാണെന്ന് കോടതിയെ ധരിപ്പിക്കും. ദേവസ്വം ബോർഡിന് വേണ്ടി ഹാജരാകാൻ മനു അഭിഷേക് സിങ്വിയെ ചുമതലപ്പെടുത്തും. ബോർഡിന്റെ സ്റ്റാൻഡിങ് കൗൺസൽ വഴി ഹൈക്കോടതിയിലും റിപ്പോർട്ട് നൽകും. സുപ്രീം കോടതിയിൽ 25 ഓളം പുനഃ പരിശോധനാ ഹർജികൾ നിലനിൽക്കുന്നുണ്ട്. ഇതിലെല്ലാം ബോർഡ് കക്ഷിയാണ്. ഈ സാഹചര്യത്തിൽ ബോർഡ് പ്രത്യേകമായി പുനഃ പരിശോധനാ ഹർജി നൽകില്ലെന്ന സൂചനയാണ് പത്മകുമാർ നൽകിയത്. സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് ശബരിമല യുവതീപ്രവേശന വിഷയത്തിൽ ഒട്ടേറെ ഗൗരവതരമായ പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. പന്തളം രാജകൊട്ടാരത്തിലെയും തന്ത്രി കുടുംബത്തിലെയും പ്രധാന അയ്യപ്പഭക്തജനസംഘടനകളുടെയും യോഗം വിളിച്ചിരുന്നു. 19 ന് യോഗം കൂടി ഈ
തിരുവനന്തപുരം: ശബരില യുവതീ പ്രവേശന വിഷയത്തിൽ നിലവിലെ സാഹചര്യം സുപ്രീം കോടതിയെ അറിയിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ. ഇക്കാര്യത്തിൽ സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ഈ സാഹചര്യത്തിൽ നിലവിലെ സാഹചര്യം വ്യക്തമാക്കി റിപ്പോർട്ട് തയ്യാറാക്കി സുപ്രീം കോടതിയെ സമീപിക്കും. സാഹചര്യം അതീവഗുരുതരമാണെന്ന് കോടതിയെ ധരിപ്പിക്കും.
ദേവസ്വം ബോർഡിന് വേണ്ടി ഹാജരാകാൻ മനു അഭിഷേക് സിങ്വിയെ ചുമതലപ്പെടുത്തും. ബോർഡിന്റെ സ്റ്റാൻഡിങ് കൗൺസൽ വഴി ഹൈക്കോടതിയിലും റിപ്പോർട്ട് നൽകും. സുപ്രീം കോടതിയിൽ 25 ഓളം പുനഃ പരിശോധനാ ഹർജികൾ നിലനിൽക്കുന്നുണ്ട്. ഇതിലെല്ലാം ബോർഡ് കക്ഷിയാണ്. ഈ സാഹചര്യത്തിൽ ബോർഡ് പ്രത്യേകമായി പുനഃ പരിശോധനാ ഹർജി നൽകില്ലെന്ന സൂചനയാണ് പത്മകുമാർ നൽകിയത്.
സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് ശബരിമല യുവതീപ്രവേശന വിഷയത്തിൽ ഒട്ടേറെ ഗൗരവതരമായ പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. പന്തളം രാജകൊട്ടാരത്തിലെയും തന്ത്രി കുടുംബത്തിലെയും പ്രധാന അയ്യപ്പഭക്തജനസംഘടനകളുടെയും യോഗം വിളിച്ചിരുന്നു. 19 ന് യോഗം കൂടി ഈ പ്രശ്‌നത്തിൽ തീരുമാനമെടുക്കാമെന്നാണ് പറഞ്ഞത്. പക്ഷേ അതുവകവയ്ക്കാതെ അവർ പോവുകയാണുണ്ടായത്. ഈ പ്രശ്‌നം പരിഹരിക്കാൻ ഏറ്റവും ബാധ്യതപ്പെട്ടവരെന്ന നിലയിൽ ബോർഡ് യോഗം അവധിയാണെങ്കിലും ഇന്നു കൂടി. ശബരിമലയിൽ ഗുരുതരമായ സ്ഥിതിവിശേഷം നിലനിൽ്ക്കുന്നു.
മാസ പൂജയ്ക്ക് തുറന്നപ്പോൾ ചില സ്ത്രീകളെങ്കിലും അവിടെ പ്രവേശിക്കാൻ ശ്രമക്കുന്നു. രാഷ്ട്രീയവൽകരിക്കാൻ ശ്രമിക്കുന്നു. ശബരിമലയിൽ സമാധാനമാണ് വേണ്ടത്. ഇക്കാര്യത്തിൽ എല്ലാവരും സഹകരിക്കണം. എന്തെങ്കിലും തെളിയിക്കാൻ വേണ്ടി മല കയറുന്നതിനോട് യോജിപ്പില്ല. ആക്ടിവിസ്റ്റ് ദർശനം നടത്താൻ വേണ്ടി മല കയറിയ പശ്ചാത്തലത്തിലാണ് പത്മകുമാറിന്റെ പ്രതികരണം. ഇക്കാര്യത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാടിനൊപ്പമാണ് താനെന്നും അദ്ദേഹം പറഞ്ഞു. ബോർഡിന്റെ സമീപനം ഗൗരവമുള്ളതാണ്. തങ്ങളുടെ ആത്മാർഥത ആരും ചോദ്യം ചെയ്യേണ്ടതില്ലെന്നും പത്മകുമാർ പറഞ്ഞു. സുപ്രീം കോടതിയിലെ കേസിൽ ശക്തമായി ഇടപെടാൻ തീരുമാനിച്ചിട്ടുണ്ടെന്ന്ു പ്രസിഡന്റ് വ്യക്തമാക്കി.
ശബരിമലയിൽ പ്രതിഷേധം രൂക്ഷമായ പശ്ചാത്തലത്തിൽ, സമവായ നീക്കവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് ഇന്നലെ രംഗത്തെത്തിയിരുന്നു. സമരം നിർത്താൻ എന്തുവിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് എ.പത്മകുമാർ പറഞ്ഞു. സുപ്രീം കോടതിയിൽ ഹർജി നൽകിയാൽ ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള സമരം നിർത്തുമോയെന്നും അദ്ദേഹം ചോദിച്ചിരുന്നു. പ്രത്യേക പുനഃപരിശോധനാ ഹർജി നൽകില്ലെങ്കിലും കേസിൽ ശ്ക്തമായി ഇടപെടാനാണ് ബോർഡിന്റെ തീരുമാനം.
കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ സമവായമായില്ലെങ്കിലും അന്നുയർന്ന പ്രശ്‌നങ്ങൾ ബോർഡ് യോഗം ഇന്നുപരിഗണിച്ചു. ശബരിമല തന്ത്രിമാർക്ക് പുറമേ പന്തളം കൊട്ടാരം, തന്ത്രി സമാജം, യോഗക്ഷേമസഭ, അയ്യപ്പസേവാസംഘം, അയ്യപ്പസേവാസമാജം, എന്നീ സംഘടനകളുടെ പ്രതിനിധികളുമാണ് ദേവസ്വം ബോർഡുമായി ചർച്ച നടത്തിയത്. പുനഃ പരിശോധനാ ഹർജിയെ ചൊല്ലിയാണ് ചർച്ച പരാജയപ്പെട്ടത്. ആവശ്യങ്ങളെല്ലാം 19 ന് ചർച്ച ചെയ്യാമെന്നായിരുന്നു ബോർഡിന്റെ നിലപാട്.