- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
പൊതുഗതാഗത സംവിധാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സെൻട്രൽ മുനിസിപ്പൽ കൗൺസിൽ; ബസ് സ്റ്റോപ്പുകളിൽ ശീതികരണ സംവിധാനം ഏർപ്പെടുത്തുവാൻ ശിപാർശ
ദോഹ: പൊതുഗതാഗത സംവിധാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ട് സെൻട്രൽ മുനിസിപ്പൽ കൗൺസിൽ തയ്യാറാക്കിയ നിരവധി ശിപാർശകൾ ഗതാഗത മന്ത്രാലയത്തിന് സമർപ്പിച്ചു. നാൾക്കുനാൾ വർധിക്കുന്ന ജനസാന്ദ്രത കണക്കിലെടുത്ത് ബസ് സ്‌റ്റേഷനുകളും ബസ് സ്‌റ്റോപ്പുകളും നവീകരിക്കണമെന്നും നിർമ്മാണം കലാപരമായിരിക്കണമെന്നുമാണ് ശിപാർശകളിൽ വ്യക്തമാക്കുന
ദോഹ: പൊതുഗതാഗത സംവിധാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ട് സെൻട്രൽ മുനിസിപ്പൽ കൗൺസിൽ തയ്യാറാക്കിയ നിരവധി ശിപാർശകൾ ഗതാഗത മന്ത്രാലയത്തിന് സമർപ്പിച്ചു. നാൾക്കുനാൾ വർധിക്കുന്ന ജനസാന്ദ്രത കണക്കിലെടുത്ത് ബസ് സ്‌റ്റേഷനുകളും ബസ് സ്‌റ്റോപ്പുകളും നവീകരിക്കണമെന്നും നിർമ്മാണം കലാപരമായിരിക്കണമെന്നുമാണ് ശിപാർശകളിൽ വ്യക്തമാക്കുന്നത്.
വേനൽ കടുക്കുമ്പോൾ ബസ് സ്‌റ്റോപ്പിൽ നിൽക്കുന്നത് പ്രയാസകരമാവുന്നതിനാൽ ബസ് സ്റ്റോപ്പുകൾ ശീതികരിക്കണമെന്നതാണ് ശിപാർശകളിൽ പ്രധാനം. കൂടാതെ ബസ് സ്റ്റോപ്പുകളിൽ സുരക്ഷാ സംവിധാനമില്ലാത്തത് പൊതു ജനങ്ങളിൽ ആശങ്കയുളവാക്കുന്നുണ്ട്. ഇതിന് പരിഹാരം കണ്ടെത്തണം.
സിറ്റിക്ക് അകത്തും പുറത്തേക്കുമുള്ള ബസ് റൂട്ടുകൾക്കും വരും വർഷങ്ങൾക്കുള്ളിൽ തന്നെ പൂർത്തിയാകുന്ന റെയിൽവേ പദ്ധതിയെ ഈ നവീകരണവുമായി ബന്ധിപ്പിക്കണമെന്നും ശുപാർശയിൽ വ്യക്തമാക്കുന്നു. പബ്ലിക് സർവ്വീസസ് ആൻഡ് യൂട്ടിലിറ്റി കമ്മീഷന്റെ റിപ്പോർട്ട് അനുസരിച്ചാണ് ശിപാർശകൾ തയ്യാറാക്കിയിരിക്കുന്നത്.
ജനസാന്ദ്രതയിലുണ്ടായ വർധനവ് അനുസരിച്ച് ബസ് സ്റ്റേഷനുകളുടെ കേന്ദ്രങ്ങളിൽ മാറ്റം വരുത്തണം. ഇന്റർ സെക്ഷനുകൾക്ക് കീഴിൽ ഇത്തരം മാറ്റങ്ങൾ വരുത്തുമ്പോൾ ഗതാഗതത്തിന് തടസം നേരിടില്ലെന്നാണ് ശിപാർശയിൽ വ്യക്തമാക്കുന്നത്. യാത്രക്കാർക്ക് ബസ് കയറാനും ഇറങ്ങാനുമുള്ള സൗകര്യങ്ങൾ സുഗമമാക്കുന്നതിലൂടെ പൊതു ഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാകുമെന്നും ജനസൗഹൃദമാവുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് അധികാരികൾ.