പ്രണയത്തിന്റെ പുത്തൻ കാഴ്‌ച്ചകൾ മലയാള സിനിമാ ലോകത്തിന് സമ്മാനിക്കാൻ പ്രേക്ഷകരുടെ ഇഷ്ടനായികദേവി അജിത്ത് നിർമ്മിച്ച് ഷാരോൺ കെ. വിപിൻ സംവിധാനം ചെയ്യുന്ന ചിത്രം പഞ്ചാര പാലു മിഠായി അണിയറയിൽ ഒരുങ്ങുന്നു. പ്രണയം പ്രമേയമാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നു.

തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ദേവി ചിത്രത്തന്റെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുന്നത്. സന്തീർ റഹ്മാനാണ് ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത്. തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത് ഹാപ്പി വെഡിങ് എന്ന ഹിറ്റ് ചിത്രത്തിന്റെ
തിരക്കഥാകൃത്ത് മനീഷ് കെ.സിയാണ്.

ജയറാം നായകനായ രാജസേനൻ ചിത്രം ദി കാർ നിർമ്മിച്ചത് ദേവിയുടെ ഭർത്താവ് അജിത്തായിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ അതിലെ കാറപകടത്തിലാണ് അജിത് മരിച്ചത്.