- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
ജലഉപയോഗം അളക്കാൻ പുതിയ ഉപകരണവുമായി സിംഗപ്പൂർ; ആനിമേഷൻ ഉൾപ്പെടെയുള്ള സംവിധാനം ഘടിപ്പിച്ചിട്ടുള്ള ഉപകരണം ജലഉപയോഗം 20 ശതമാനത്തോളം കുറയ്ക്കാൻ സാധിക്കുമെന്ന് റിപ്പോർട്ട്
സിംഗപ്പൂർ: ജലം പാഴാക്കിക്കളയുന്നത് തടയാൻ പുതിയ സംവിധാനം ഏർപ്പെടുത്തിക്കൊണ്ട് സിംഗപ്പൂർ. ജലഉപയോഗത്തിന്റെ തോത് രേഖപ്പെടുത്താൻ സാധിക്കുന്ന ഉപകരണം ഘടിപ്പിക്കുന്നതു മൂലം വെള്ളത്തിന്റെ ഉപയോഗം 20 ശതമാനത്തോളം കുറയ്ക്കാൻ സാധിക്കുമെന്ന് പഠനം തെളിയിക്കുന്നു. നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂർ ആണ് ഇത്തരത്തിൽ ജലത്തിന്റെ ഉപയോഗം അളക്കാനുള്ള ഉപകരണം കണ്ടെത്തിയിരിക്കുന്നത്. ആനിമേഷൻ ചിത്രം ഉൾപ്പെടെ റിയൽ ടൈം ഇൻഫർമേഷനും മറ്റും ഘടിപ്പിച്ചിട്ടുള്ളതാണ് പുതിയ ഉപകരണം. ഒരു വ്യക്തി കുളിക്കുമ്പോൾ എത്രത്തോളം വെള്ളം ഉപയോഗിക്കുന്നു എന്നറിയാൽ ഷവറിന്റെ താഴെ ഈ ഉപകരണം ഘടിപ്പിക്കുന്നു. ഇതനുസരിച്ച് ഉപയോഗിക്കുന്ന വെള്ളത്തിന്റെ തോത് മീറ്ററിൽ രേഖപ്പെടുത്തുകയും ചെയ്യുന്നു. ഉപകരണം ഘടിപ്പിച്ച ശേഷം നടത്തിയ പഠനത്തിൽ ഒരു വ്യക്തി ശരാശരി 20 ലിറ്റർ വെള്ളമാണ് കുളിക്കാൻ ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പിന്നീട് പഠനം പുരോഗമിക്കവേ വെള്ളത്തിന്റെ ഉപയോഗം കുറച്ചുകൊണ്ടു വരാൻ സർവേയിൽ പങ്കെടുത്തവർക്ക് സാധിച്ചു. ഇത്തരത്തിൽ ദിവസം 20
സിംഗപ്പൂർ: ജലം പാഴാക്കിക്കളയുന്നത് തടയാൻ പുതിയ സംവിധാനം ഏർപ്പെടുത്തിക്കൊണ്ട് സിംഗപ്പൂർ. ജലഉപയോഗത്തിന്റെ തോത് രേഖപ്പെടുത്താൻ സാധിക്കുന്ന ഉപകരണം ഘടിപ്പിക്കുന്നതു മൂലം വെള്ളത്തിന്റെ ഉപയോഗം 20 ശതമാനത്തോളം കുറയ്ക്കാൻ സാധിക്കുമെന്ന് പഠനം തെളിയിക്കുന്നു.
നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂർ ആണ് ഇത്തരത്തിൽ ജലത്തിന്റെ ഉപയോഗം അളക്കാനുള്ള ഉപകരണം കണ്ടെത്തിയിരിക്കുന്നത്. ആനിമേഷൻ ചിത്രം ഉൾപ്പെടെ റിയൽ ടൈം ഇൻഫർമേഷനും മറ്റും ഘടിപ്പിച്ചിട്ടുള്ളതാണ് പുതിയ ഉപകരണം. ഒരു വ്യക്തി കുളിക്കുമ്പോൾ എത്രത്തോളം വെള്ളം ഉപയോഗിക്കുന്നു എന്നറിയാൽ ഷവറിന്റെ താഴെ ഈ ഉപകരണം ഘടിപ്പിക്കുന്നു. ഇതനുസരിച്ച് ഉപയോഗിക്കുന്ന വെള്ളത്തിന്റെ തോത് മീറ്ററിൽ രേഖപ്പെടുത്തുകയും ചെയ്യുന്നു.
ഉപകരണം ഘടിപ്പിച്ച ശേഷം നടത്തിയ പഠനത്തിൽ ഒരു വ്യക്തി ശരാശരി 20 ലിറ്റർ വെള്ളമാണ് കുളിക്കാൻ ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പിന്നീട് പഠനം പുരോഗമിക്കവേ വെള്ളത്തിന്റെ ഉപയോഗം കുറച്ചുകൊണ്ടു വരാൻ സർവേയിൽ പങ്കെടുത്തവർക്ക് സാധിച്ചു. ഇത്തരത്തിൽ ദിവസം 20 ശതമാനം വെള്ളം ലാഭിക്കാൻ സാധിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഓരോ ദിവസവും ഒരു വ്യക്തി ശരാശരി അഞ്ചു ലിറ്റർ എന്ന തോതിൽ വെള്ളം ലാഭിച്ചുവെന്നാണ് തെളിഞ്ഞിരിക്കുന്നത്.
ഇത്തരത്തിൽ പുതിയ ഉപകരണം ഘടിപ്പിച്ചാൽ പാത്രം കഴുകുന്നതിനും മറ്റും ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവിൽ നിയന്ത്രണം വരുത്താൻ സാധിക്കുമെന്നാണ് കരുതുന്നത്. ഇങ്ങനെ മൊത്തം ഒരു മാസം 40 ശതമാനം വെള്ളം ലാഭിക്കാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. വെള്ളത്തിന്റെ ദുരുപയോഗം തടയുന്നതിന് പുതിയ ഉപകരണം വ്യാപകമാക്കാനുള്ള നടപടികൾ ത്വരിതഗതിയിൽ നടന്നുവരികയാണ്. 100 ഡോളർ ആണ് ഉപകരണത്തിന്റെ വില.