തമിഴിൽ തന്നെ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത്: ദേവികുളം എംഎൽഎ; അഡ്വ എ രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്തത് ആദ്യ സത്യപ്രതിജ്ഞയിൽ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പ്രയോഗിക്കാത്തതിനാൽ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ദേവികുളം എംഎൽഎ അഡ്വ. എ രാജ ഇന്നു വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കറുടെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ.
തമിഴിലായിരുന്നു എ.രാജയുടെ സത്യപ്രതിജ്ഞ. ആദ്യ സത്യപ്രതിജ്ഞയിൽ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല. നിയമവകുപ്പ് തർജിമ ചെയ്തപ്പോഴുണ്ടായ പിഴവുമൂലമായിരുന്നു ഇത്. ഇതേ തുടർന്നാണ് രാജ ബുധനാഴ്ച വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്.
ആദ്യ സത്യപ്രതിജ്ഞ പ്രോടേം സ്പീക്കർ പി.ടി.എ റഹീമിന് മുമ്പാകെ ആയിരുന്നെങ്കിലും സ്പീക്കറായ എംബി രാജേഷിന് മുമ്പാകെ ആണ് ഇന്ന് രാജ രണ്ടാമത്തെ സത്യപ്രതിജ്ഞ ചൊല്ലിയത്.
ദേവികുളത്ത് നിന്ന് 7848 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎം സ്ഥാനാർത്ഥിയായി എ.രാജ ജയിച്ച് നിയമസഭയിലെത്തിയത്
മറുനാടന് മലയാളി ബ്യൂറോ
Next Story