ദോഹ: ഇന്ത്യൻ ക്രിസ്ത്യൻ കമ്യൂണിറ്റി ഇന്റർനാഷണൽ കോർഡിനേറ്ററായി ഖത്തറിലെ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ ഡേവിസ് എടക്കുളത്തൂർ തിരഞ്ഞെടുക്കപ്പെട്ടു. ബുൽബാൻ ട്രേഡിങ്, ടിൽകോൺ ഇൻഡസ്ട്രീസ്, ഒലിവ് ഇന്റർനാഷണൽ സ്‌കൂൾ, ലുമീനസ് അക്കാഡമിക് സർവീസസ് എന്നീ സ്ഥാപനങ്ങളുടെ ചെയർമാനും സീറോ മലബാർ സഭ എന്റർപ്രണേഴ്‌സ് ഫോറം ഗ്ലോബൽ കൺവീനറും വിവിധ വ്യവസായ സ്ഥാപനങ്ങളുടെയും സാമൂഹിക പ്രസ്ഥാനങ്ങളുടെയും ഡയറക്ടറുമാണ് ഡേവിസ് എടക്കുളത്തൂർ.

വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ ക്രൈസ്തവ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും ഏകീകരിച്ചുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും ഇതിന്റെ ഭാഗമായി 2015 മാർച്ചിൽ ഗൾഫ് കോൺഫറൻസ് ദുബയിൽ ചേരുമെന്നും ഡേവിസ് എടക്കുളത്തൂർ അറിയിച്ചു.