- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപിനെ അനുമോദിക്കാൻ ടൈംസ് ഓഫ് ഇന്ത്യയുടെ ഒന്നാം പേജു നിറച്ചു പരസ്യം നല്കിയ ഇന്ത്യയിലെ യുവസംരഭകയ്ക്ക് സോഷ്യൽ മീഡിയയിൽ പരിഹാസവർഷം; ദേവിത സറഫിന്റെ പരസ്യം ആത്മരതിയും ചെരുപ്പുനക്കലും; ഇതിനു പുറമേ ഇന്ത്യയുടെ ഇവാങ്കയെന്ന വിളിപ്പേരും
ന്യൂഡൽഹി: യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റെടുക്കുന്ന ഡോണാൾഡ് ട്രംപിനെ അഭിനന്ദിച്ചുകൊണ്ട് ഇന്ത്യയിലെ പ്രമുഖ യുവ സംരഭക ദേശീയ ദിനപത്രത്തിന്റെ ഒന്നാം പേജിൽ പരസ്യം നല്കിയതിനെ ട്രോളിക്കൊണ്ട് സോഷ്യൽ മീഡിയ. വൂ ടെലിവിഷന്റെ സിഇഒ ദേവിത സറഫ് ആണ് ട്രംപിനൊപ്പം നിൽക്കുന്ന ചിത്രത്തിനൊപ്പമുള്ള മുഴുനീള പേജ് പരസ്യം ടൈംസ് ഓഫ് ഇന്ത്യ പത്രത്തിൽ നല്കിയത്. ദേവിതയുടെ പരസ്യം വെറും ആത്മരതിയും ചെരുപ്പുനക്കലുമാണെന്നാണ് പരിഹാസം. വൂ ടെക്‌നോളജീസ് എന്ന പേരിൽ ഇലക്ട്രോണിക് ഉത്പന്നങ്ങൾ വിപണിയിലിറക്കുന്ന കമ്പനിയുടെ സ്ഥാപകയും സിഇഒയുമാണ് ദേവിത. സെനിത് കമ്പ്യൂട്ടേഴ്‌സിന്റെ പ്രമോട്ടർകൂടിയാണ് ഇവർ. ഇന്ത്യാടുഡേ തയാറാക്കിയ ഇന്ത്യയിലെ കരുത്തരായ 25 വനിതകളുടെ പട്ടികയിൽ ഏറ്റവും പ്രായംകുറഞ്ഞ ബിസിനസ് വനിതയായി ഇടംപിടിച്ചിരുന്നു. ഇന്ത്യയിലെ മോഡൽ സിഇഒ ആണ് ദേവിതയെന്ന് യുഎസിലെ പ്രമുഖ ബിസിനസ് വാരികയായ ഫോബ്‌സും ജനുവരിയിൽ അഭിപ്രായപ്പെട്ടിരുന്നു. യുഎസിലെ പ്രമുഖ പത്രമായ വാൾസ്ട്രീറ്റ് ജേർണലിൽ കോളവും എഴുതുന്നുണ്ട് ദേവിത. അഭിനന്ദനങ്ങൾ മിസ്റ്റർ പ്രസിഡ
ന്യൂഡൽഹി: യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റെടുക്കുന്ന ഡോണാൾഡ് ട്രംപിനെ അഭിനന്ദിച്ചുകൊണ്ട് ഇന്ത്യയിലെ പ്രമുഖ യുവ സംരഭക ദേശീയ ദിനപത്രത്തിന്റെ ഒന്നാം പേജിൽ പരസ്യം നല്കിയതിനെ ട്രോളിക്കൊണ്ട് സോഷ്യൽ മീഡിയ. വൂ ടെലിവിഷന്റെ സിഇഒ ദേവിത സറഫ് ആണ് ട്രംപിനൊപ്പം നിൽക്കുന്ന ചിത്രത്തിനൊപ്പമുള്ള മുഴുനീള പേജ് പരസ്യം ടൈംസ് ഓഫ് ഇന്ത്യ പത്രത്തിൽ നല്കിയത്. ദേവിതയുടെ പരസ്യം വെറും ആത്മരതിയും ചെരുപ്പുനക്കലുമാണെന്നാണ് പരിഹാസം.
വൂ ടെക്‌നോളജീസ് എന്ന പേരിൽ ഇലക്ട്രോണിക് ഉത്പന്നങ്ങൾ വിപണിയിലിറക്കുന്ന കമ്പനിയുടെ സ്ഥാപകയും സിഇഒയുമാണ് ദേവിത. സെനിത് കമ്പ്യൂട്ടേഴ്‌സിന്റെ പ്രമോട്ടർകൂടിയാണ് ഇവർ. ഇന്ത്യാടുഡേ തയാറാക്കിയ ഇന്ത്യയിലെ കരുത്തരായ 25 വനിതകളുടെ പട്ടികയിൽ ഏറ്റവും പ്രായംകുറഞ്ഞ ബിസിനസ് വനിതയായി ഇടംപിടിച്ചിരുന്നു. ഇന്ത്യയിലെ മോഡൽ സിഇഒ ആണ് ദേവിതയെന്ന് യുഎസിലെ പ്രമുഖ ബിസിനസ് വാരികയായ ഫോബ്‌സും ജനുവരിയിൽ അഭിപ്രായപ്പെട്ടിരുന്നു. യുഎസിലെ പ്രമുഖ പത്രമായ വാൾസ്ട്രീറ്റ് ജേർണലിൽ കോളവും എഴുതുന്നുണ്ട് ദേവിത.
അഭിനന്ദനങ്ങൾ മിസ്റ്റർ പ്രസിഡന്റ് എന്ന തലക്കെട്ടോടെയാണ് ദേവിത ടൈംസ് ഓഫ് ഇന്ത്യ പത്രത്തിൽ പരസ്യം നല്കിയത്. യുഎസിന്റെ കാസനോവ പ്രസിഡന്റിനൊപ്പം ഇന്ത്യയുടെ മോഡൽ സംരഭക നിൽക്കുന്നുവെന്നതടക്കമുള്ള ട്രോളുകളാണ് ഇതിനു പിന്നാലെ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്. കാമവിശാദരൻ എന്ന അർത്ഥത്തിലാണ് കാസനോവ എന്നു പ്രയോഗിക്കുന്നത്. വളരെ മികച്ച പരസ്യമാണിതെന്നും വൂ കമ്പനിയുടെ ടെലിവിഷൻ വാങ്ങരുതെന്നാണ് ഇതിൽനിന്നു താൻ മനസിലാക്കുന്നതെന്നും മറ്റൊരാൾ പ്രതികരിച്ചു. തന്നെത്തന്നെ ബ്രാൻഡ് ചെയ്യാൻ കുറച്ചുകൂടി നല്ല വഴികൾ അന്വേഷിക്കണമെന്ന് മറ്റൊരാൾ.
അതേസമയം ട്രോളുകൾക്കു മറുപടി നല്കിയ ദേവിത, ട്രംപിനെ നേരിട്ടു കണ്ടിട്ടുണ്ടെന്നും വലിയൊരു പിതാവിനെയാണ് തനിക്ക് അദ്ദേഹത്തിൽ കാണാൻ കഴിഞ്ഞതെന്നും പറഞ്ഞു. ദേവിതയുടെ ഈ പരാമർശത്തിനും വൻ ട്രോളുകളായിരുന്നു മറുപടി. സ്വന്തം മകളായ ഇവാങ്കയുമായി ഡേറ്റിങ് നടത്തുമെന്ന് മുമ്പ് ട്രംപ് പറഞ്ഞിരുന്നു. ഇതു ചൂണ്ടിക്കാട്ടിയായിരുന്നു തുടർന്നുള്ള പരിഹാസം. ദേവിത ഇന്ത്യയുടെ ഇവാങ്കയായി മാറിയെന്നാണ് ചിലർ ചൂണ്ടിക്കാട്ടിയത്.