മനാമ: ഈ വർഷത്തെ ദേവ്ജി ബി കെ എസ് ബാലകലോത്സവം ബഹ്‌റൈൻ കേരളീയ സമാജം  അങ്കണത്തിൽ ഇന്ന് വൈകുന്നേരം 8  മണിക്ക് തിരിതെളിയും എന്ന് സമാജം പ്രസിഡന്റ് വർഗീസ് കാരക്കൽ ജനറൽസെക്രട്ടറി വി കെ പവിത്രൻ എന്നിവർ അറിയിച്ചു. ഇനി അഞ്ചു ദിവസങ്ങളായി പകലും രാത്രിയും  വിവിധ വേദികളിലായി ബഹ്‌റിനിലെ മലയാളി കുട്ടികൾ തങ്ങളുടെ പ്രതിഭ മാറ്റുരക്കും.

മലയാളി കുട്ടികൾക്ക് വേണ്ടി ജി സി സി തലത്തിൽ നടത്തപെടുന്ന ഏറ്റവും വലിയ  സാഹിത്യ കലാ മേളയായി ഇതിനകം ദേവ്ജി ബി കെ എസ് ബാലകലോത്സവം മാറി കഴിഞ്ഞു. ഇത്തവണ   500 ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുക്കാൻ പേരുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. സമാജം മെംബർമാരല്ലാത്ത  മലയാളി കുട്ടികൾക്ക് ഇത്തവണയും മത്സരിക്കാൻ ബഹ്‌റൈൻ കേരളീയ സമാജം അവസരമൊരുക്കിട്ടുണ്ട്. 23-ാം തിയതി   ആരംഭിക്കുന്ന മത്സരങ്ങൾ അഞ്ചു ദിവസത്തോളം നീണ്ടു നിൽക്കും. അഞ്ചു സ്‌റ്റേജുകളിലായി 47 ഇനത്തിൽ അഞ്ചു ഗ്രൂപ്പുകളിൽ ആയാണ് കലാ സാഹിത്യ മത്സരങ്ങൾ. 

നൃത്ത ഇനങ്ങളിൽ അടക്കം  പ്രധാനപ്പെട്ട  മത്സരങ്ങൾക്ക് നാട്ടിൽ നിന്നുള്ള പ്രമുഖ വിധി കർത്താക്കൾ ഇതിനകം ബഹ്‌റിനിൽ എത്തി കഴിഞ്ഞു. ആരംഭ ദിവസമായ ഇന്ന് ഗ്രൂപ്പ് ഫോർ മോഹിനിയാട്ടം, വിവിധ ഗ്രൂപ്പുകളിലായി ഉപന്യാസ രചന, കവിതാരചന, കവിതാലാപനം തുടങ്ങിയ മത്സരങ്ങൾ അരങ്ങേറും. ഈ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾ  വൈകിട്ട് 7.30 നു മുൻപ് പേരുകൾ രജിസ്റ്റർ ചെയ്യണമെന്നു ബന്ധപെട്ടവർ അറിച്ചു,  

ഈ മാസം പതിനേഴാം തീയതി പ്രശസ്ത ഗായകരായ അജയൻ പട്ടുറുമാലും പ്രദീപ് ബാബുവും ചേർന്ന് ബാലകലോത്സവം 2015 ഉദ്ഘാടനം ചെയ്തത്. ഇ ത്തവണ ഓൺലൈൻ വഴിയും കുട്ടികൾക്ക് മത്സരങ്ങൾ രജിസ്റ്റർ ചെയ്യാൻ അവസരം ഒരുക്കിയിരുന്നു.

അനീഷ് ശ്രീധരന്റെ നേതൃത്വത്തിൽ ഉള്ള അമ്പതോളം വരുന്ന സംഘാടക സമിതി നിരവധി ഉപകമ്മി റ്റികളും ചേർന്നാണ് മത്സരങ്ങൾക്ക് നേതൃത്വം നല്കുന്നത്.  ഈദ് അവധി ദിവസങ്ങളിൽ പരിപാടികൾ നടക്കുന്നതിനാൽ രക്ഷിതാക്കളും കുട്ടികളും സംഘാടകർക്കും ഒരു പോലെ സന്തോഷത്തിലാണ്. അവധി ദിവസമായതിനാൽ മെംബർമാരും അല്ലാത്തവരുമായ   കാണികളുടെ വമ്പിച്ച സാന്നിധ്യമാണ് ബാലകലോത്സവ കമ്മിറ്റി പ്രതീക്ഷിക്കുന്നത്. കലാപരിപാടികൾ വീക്ഷിക്കാൻ മുഴുവൻ ആളുകളെയും ക്ഷണിക്കുന്നതായി കമ്മിറ്റി അറിച്ചു.