- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേവയിൽ കാര്യങ്ങൾ ഇനി ഒറ്റ ക്ലിക്കിൽ: പൂർണമായും ഡിജിറ്റൽ വത്ക്കരിച്ച് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോറിറ്റി
ദുബായ്: ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോറിറ്റിയുടെ സേവനങ്ങൾഇനി നൂറു ശതമാനം നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്. ഗവൺമെന്റ് സേവനങ്ങൾ അന്താരാഷ്ട്ര നലവാരത്തിലേക്കുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി നടപ്പാക്കിയത്. ദേവയുടെ ഈ മാറ്റം ലോകത്തിലെ ഏറ്റവു സ്മാർട്ടായ നഗരമായി ദുബായിയെ മാറ്റുന്നതിന് മുന്നോടിയായി കാണാം. ദേവ നൽക
ദുബായ്: ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോറിറ്റിയുടെ സേവനങ്ങൾ
ഇനി നൂറു ശതമാനം നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്. ഗവൺമെന്റ് സേവനങ്ങൾ അന്താരാഷ്ട്ര നലവാരത്തിലേക്കുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി നടപ്പാക്കിയത്. ദേവയുടെ ഈ മാറ്റം ലോകത്തിലെ ഏറ്റവു സ്മാർട്ടായ നഗരമായി ദുബായിയെ മാറ്റുന്നതിന് മുന്നോടിയായി കാണാം. ദേവ നൽകുന്ന കണക്കനുസരിച്ച് സ്മാർട്ട് സർവ്വീസുകളുടെ ഉപയോഗം കാരണം അന്തരീക്ഷത്തിലേക്ക് 13,200 ടൺ കാർബൺഡൈഓക്‌സൈഡ് പുറന്തള്ളുന്നത് തടയാൻ സഹായകമാവും.
2009 മുതലാണ് ദേവ സ്മാർട്ട് ട്രാൻസ്ഫർമേഷനു വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ തുടങ്ങുന്നത്. അന്നുമുതൽ തന്നെ ദുബൈയെ ലോകത്തിലെ സ്മാട്ടസ്റ്റ് സിറ്റി ആക്കി മാറ്റുവാനുള്ള പ്രവർത്തനങ്ങളും തുടങ്ങിയിരുന്നു. പ്രധാനമായും മൂന്ന് മുന്നൊരുക്കങ്ങളാണ് ഇതിനായി അവർ നടത്തിയത്. വീടുകളിലും മറ്റ് കെട്ടിടങ്ങളിലും സോളാർ എനർജി എത്തിക്കുക, സ്മാർട്ട് ആപ്ലിക്കേഷനുകളും മീറ്ററുകളും ഉപയോഗിക്കുക, അടിസ്ഥാന സൗകര്യങ്ങളും ഇലക്ട്രോണിക്ക് വാഹനങ്ങൾ ചാർജ്ജ് ചെയ്യാനുള്ള ചാർജിങ്ങ് സ്‌റ്റേഷനുകൾ സ്ഥാപിക്കുക തുടങ്ങിയവയായിരുന്നു അവ.
ഉപഭോക്താക്കളും, കൺസൾട്ടന്റുമാരൂം, ജോലിതേടുന്നവരും, വിതരണക്കാരും , ഗവൺമെന്റ് സമഘടനകളുമായി ബന്ധപ്പെട്ട 150 സ്മാർട്ട് ആപ്പുകളാണ് ദേവ വഴി ഇപ്പോൾ ലഭിക്കുന്നത്. ആഷ് ഇർ സർവ്വീസ്, ഗവൺമെന്റ് ഫീഡബാക്ക് സർവ്വീസ് എന്നിവയെല്ലാം ഇതുവഴി ലഭ്യമാണ്.