- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോയ്‌സ് ഓഫ് കൊച്ചി സംഘടിപ്പിച്ച ഒന്നാമത് ദീപൻ ഫിലിം ഫെസ്റ്റിവെൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു; മികച്ച ചിത്രമായി ഫാദർ പ്രോമിസും മികച്ച രണ്ടാമത്തെ ചിത്രമായി ദി വാൾ ഉം തിരഞ്ഞെടുക്കപ്പെട്ടു; മികച്ച സംവിധായകനായി അരവിന്ദ് രാജേന്ദ്രൻ; മികച്ച നടി നടന്മാരായി ബാബു അന്നൂരും കുമാരി പ്രാർത്ഥന സന്ദീപും
കൊച്ചി: വോയ്‌സ് ഓഫ് കൊച്ചി സംഘടിപ്പിച്ച ഒന്നാമത് 'ദീപൻ ഫിലിം ഫെസ്റ്റിവൽ കൊച്ചി 2018' (DFFK 2018) ൽ മികച്ച ചിത്രമായി അരവിന്ദ് രാജേന്ദ്രൻ സംവിധാനം ചെയ്ത 'ഫാദർ പ്രോമിസ്' ഒരു ലക്ഷം രൂപയും ദീപൻ സ്മാരക ഫലകവും നേടി.മികച്ച രണ്ടാമത്തെ ചിത്രമായി 'ദി വാൾ' അര ലക്ഷം രൂപയും മികച്ച മൂന്നാമത്തെ ചിത്രമായി 'പല്ലൊട്ടി' യും തെരഞ്ഞെടുത്തു. മികച്ച സംവിധായകനായി അരവിന്ദ് രാജേന്ദ്രൻ (ഫാദർ പ്രോമിസ്), മികച്ച നടനായി ബാബു അന്നൂർ (റേഡിയോ) മികച്ച നടിയായി കുമാരി പ്രാർത്ഥന സന്ദീപ് (ഫാദർ പ്രോമിസ്) എന്നിവരും പുരസ്‌കാരം നേടി. എറണാകുളം ചിൽഡ്രൻസ് പാർക്ക് തിയേറ്ററിൽ നടന്ന സമാപന സമ്മേളനത്തിൽ ഫെഫ്ക ജനറൽ സെക്രട്ടറി സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ മുഖ്യാഥിതിയായി സമ്മാനങ്ങൾ വിതരണം ചെയ്തു. പി.ആർ. റെനീഷ് അദ്ധ്യക്ഷനായ സമ്മേളനത്തിൽ ഫെസ്റ്റിവൽ ഡയറക്ടറും സംവിധായകനുമായ സോഹൻ സീനുലാൽ , ജില്ലാ പഞ്ചായത്തംഗം എൻ.അരുൺ, പി.എസ്.നാഗരാജ് , നാടകനടൻ നാഗേന്ദ്രൻ, അഡ്വ. ജോയി ജോൺ, അരുൺ ശശാങ്കൻ ,മുസ്തഫ, റഫീക് അമൻ ,ഡോക്ടർ ശശികാന്ത് തുടങ്ങിയവർ പങ്കെടുത്തു.ഷിജു
കൊച്ചി: വോയ്‌സ് ഓഫ് കൊച്ചി സംഘടിപ്പിച്ച ഒന്നാമത് 'ദീപൻ ഫിലിം ഫെസ്റ്റിവൽ കൊച്ചി 2018' (DFFK 2018) ൽ മികച്ച ചിത്രമായി അരവിന്ദ് രാജേന്ദ്രൻ സംവിധാനം ചെയ്ത 'ഫാദർ പ്രോമിസ്' ഒരു ലക്ഷം രൂപയും ദീപൻ സ്മാരക ഫലകവും നേടി.
മികച്ച രണ്ടാമത്തെ ചിത്രമായി 'ദി വാൾ' അര ലക്ഷം രൂപയും മികച്ച മൂന്നാമത്തെ ചിത്രമായി 'പല്ലൊട്ടി' യും തെരഞ്ഞെടുത്തു.
മികച്ച സംവിധായകനായി അരവിന്ദ് രാജേന്ദ്രൻ (ഫാദർ പ്രോമിസ്), മികച്ച നടനായി ബാബു അന്നൂർ (റേഡിയോ) മികച്ച നടിയായി കുമാരി പ്രാർത്ഥന സന്ദീപ് (ഫാദർ പ്രോമിസ്) എന്നിവരും പുരസ്‌കാരം നേടി.
എറണാകുളം ചിൽഡ്രൻസ് പാർക്ക് തിയേറ്ററിൽ നടന്ന സമാപന സമ്മേളനത്തിൽ ഫെഫ്ക ജനറൽ സെക്രട്ടറി സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ മുഖ്യാഥിതിയായി സമ്മാനങ്ങൾ വിതരണം ചെയ്തു.
പി.ആർ. റെനീഷ് അദ്ധ്യക്ഷനായ സമ്മേളനത്തിൽ ഫെസ്റ്റിവൽ ഡയറക്ടറും സംവിധായകനുമായ സോഹൻ സീനുലാൽ , ജില്ലാ പഞ്ചായത്തംഗം എൻ.അരുൺ, പി.എസ്.നാഗരാജ് , നാടകനടൻ നാഗേന്ദ്രൻ, അഡ്വ. ജോയി ജോൺ, അരുൺ ശശാങ്കൻ ,മുസ്തഫ, റഫീക് അമൻ ,ഡോക്ടർ ശശികാന്ത് തുടങ്ങിയവർ പങ്കെടുത്തു.
ഷിജു സി.ഡി സ്വാഗതവും സി.എ സുധീർ നന്ദിയും പറഞ്ഞു.
ജൂറി ചെയർമാൻ സംവിധായകൻ മെക്കാർട്ടിന്റെ നേതൃത്വത്തിൽ സംവിധായകൻ പി. പത്മകുമാർ, തിരക്കഥാകൃത്ത് സിന്ധുരാജ് എന്നിവരടങ്ങിയ ജൂറിയാണ് ശനി, ഞായർ ദിവസങ്ങളിലായി 20 ഹ്രസ്വ ചിത്രങ്ങളിൽ നിന്നും വിജയികളെ തെരഞ്ഞെടുത്തത്. സാങ്കേതിക മേഖലകളിലടക്കം നിരവധി അവാർഡുകളോടൊപ്പം സ്‌പെഷ്യൽ ജൂറി പുരസ്‌കാരങ്ങളും വിതരണം ചെയ്തു.