തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ചതിക്കുഴികൾ ഏറെയാണ്. അറിയാതെ പോയി അവയിൽപ്പെട്ടു ജീവൻ തന്നെ വെടിയേണ്ടി വന്നവരും നിരവധിയാണ്.

സമൂഹ മാദ്ധ്യമങ്ങളിൽ  ഇടപെടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നിരവധിയാണ്. പല കോണുകളിൽ നിന്നും ഇരപിടിക്കാനായി കഴുകന്മാർ കാത്തിരിക്കുമ്പോൾ അവയിൽ നിന്നെല്ലാം രക്ഷനേടാനായി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നു സംസ്ഥാന പൊലീസ് മേധാവി ടി പി സെൻകുമാർ തന്നെ ഫേസ്‌ബുക്കിൽ വിവരിക്കുന്നുണ്ട്.

ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കുന്നതിനും അയക്കുന്നതിനും മുൻപ് അവരുടെ പ്രൊഫൈൽ വിവരങ്ങൾ വ്യക്തമായി മനസിലാക്കണമെന്നും ഫേസ്‌ബുക്കിൽ സൂക്ഷിക്കുന്ന നിങ്ങളുടെ ആൽബത്തിലുള്ള ഫോട്ടോകൾ നിങ്ങൾക്കോ, നിങ്ങളുടെ സുഹൃത്തുക്കൾക്കോ മാത്രം കാണാവുന്ന തരത്തിൽ സെറ്റിങ്ങ്സ്സിൽ മാറ്റം വരുത്തണമെന്നും പബ്ലിക്, ഫ്രണ്ട്‌സ് ഓഫ് ഫ്രണ്ട്‌സ് എന്നീ ഭാഗങ്ങളിൽ ഫോട്ടോകളോ വ്യക്തിപരമായ പോസ്റ്റുകളോ ഇടാതിരിക്കണമെന്നും ഡിജിപി നിർദ്ദേശിക്കുന്നു.

അപരിചിതരിൽ നിന്നുള്ള ഫ്രണ്ട്‌സ് റിക്വസ്റ്റ്കൾ പ്രത്യേകിച്ചും, ഫോട്ടോ ഉപയോഗിക്കാത്ത പ്രൊഫൈൽ ഉള്ളവരുടെത് നിർബന്ധമായും ഒഴിവാക്കുക, സോഷ്യൽ നെറ്റ്‌വർക്കുകളിൽ പോസ്റ്റ് ചെയ്യപ്പെടുന്ന ഭീഷണികൾ, അനുചിതമായ പോസ്റ്റുകൾ മുതലായവ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപെട്ട അധികാരികളെ അറിയിക്കുക തുടങ്ങി നിരവധി നിർദ്ദേശങ്ങളാണ് സെൻകുമാർ ഔദ്യോഗിക പേജിൽ വിശദീകരിക്കുന്നത്.

നിരവധി പ്രശ്‌നങ്ങൾ സോഷ്യൽ മീഡിയയുടെ ചതിക്കുഴികൾ സൃഷ്ടിച്ചിട്ടുണ്ട്. വിവിധ കോണുകളിൽ നിന്നു ബോധവൽക്കരണങ്ങൾ ഉണ്ടായിട്ടും അത്തരത്തിലുള്ള പ്രശ്‌നങ്ങൾ വർധിക്കുന്ന സ്ഥിതിയാണു നിലവിലുള്ളത്. അതിനാലാണു സംസ്ഥാന പൊലീസ് മേധാവി തന്നെ ഇത്തരത്തിൽ വിശദീകരണവുമായി രംഗത്ത് എത്തിയത്. വിവിധ വിഷയങ്ങളിൽ ജനങ്ങളുമായി നേരിട്ടു സംവദിക്കാനുള്ള മാദ്ധ്യമമായാണു പൊലീസ് മേധാവി ഫേസ്‌ബുക്ക് പേജിനെ പ്രയോജനപ്പെടുത്തുന്നത്. അതിനാൽ തന്നെ, ഫേസ്‌ബുക്കിലൂടെ തനിക്കു ലഭിക്കുന്ന നിർദ്ദേശങ്ങൾ കാര്യമായി പരിഗണിക്കുമെന്നും ഡിജിപി ഉറപ്പുനൽകിയിരുന്നു.

സോഷ്യൽ നെറ്റ്‌വർക്കിങ്‌ സൈറ്റുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സൈബർ ലോകത്തിൽ സോഷ്യൽ നെറ്റ്...

Posted by State Police Chief Kerala on Saturday, 1 August 2015