തിരുവനന്തപുരം: വ്യാജ എസ്എംഎസ് തട്ടിപ്പിൽപ്പെട്ട് പണം പോയവരെ സംബന്ധിച്ച വാർത്തകൾ അടുത്തകാലത്തായി പുറത്തുവരുന്നുണ്ട്. ഒരു ബില്യൻ ഡോളർ ലോട്ടറി അടിച്ചുവെന്ന് പറഞ്ഞും മറ്റുമാണ് വാർത്തകൾ പുറത്തുവരാറ്. ഇങ്ങനെ തട്ടിപ്പുവാർത്തകൾ പുറത്തുവരുമ്പോഴും വീണ്ടും കെണിയിൽ തലവച്ചു കൊടുക്കുന്ന മലയാളികളുമുണ്ട്. ഇങ്ങനെയുള്ള വ്യാജ ലോട്ടറി തട്ടിപ്പിൽപെട്ട് വഞ്ചിതരാകാതിരിക്കാൻ സോഷ്യൽ മീഡിയയിലൂടെ പ്രചരണവുമായി കേരളാ പൊലീസ് രംഗത്തെത്തി.

സംസ്ഥാന പൊലീസ് മേധാവി ടി പി സെൻകുമാറിന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ബോധവൽക്കരണം ലക്ഷ്യമിട്ട് പോസ്റ്ററുകൾ ഇറക്കിയത് ലോട്ടറി അടിച്ചെന്ന പ്രചരണങ്ങൾ വെറും തട്ടിപ്പാണെന്നും ഇത്തരം വ്യാജ പ്രചരണങ്ങളിൽ വീണു പോകരുതെന്നും മുന്നറിയിപ്പ് നൽകുകയാണ് ഡിജിപി ഫേസ്‌ബുക്കിലൂടെ. ലോട്ടറി അടിച്ചെന്ന വിധത്തിൽ എസ്എംഎസും ഇമെയ്‌ലും വിശ്വസിച്ച് പണം നേടാൻ വേണ്ടി നിർദേശങ്ങൾ പിന്തുടരുന്ന വേളയിലാണ് പലരും തട്ടിപ്പിൽ പെടുന്നത്.

ഇങ്ങനെ പണം നഷ്ടമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനേക്കാൾ കടുതലായിരിക്കുമെന്നും ഡിജിപി ഫേസ്‌ബുക്കിലൂടെ ഓർമ്മപ്പെടുത്തുന്നു. അഭിമാനക്ഷതമെന്ന് കരുതി പുറത്തു പറയാതെ അത്തരക്കാർ നഷ്ടം സഹിക്കുകയാണ്. ഇന്റർനെറ്റ് വഴിയും മൊബൈൽ ഫോൺ വഴിയുമുള്ള ഇത്തരം തട്ടിപ്പുകളെക്കുറിച്ച് അറിവില്ലാത്തവരും എളുപ്പവഴിയിൽ പണം സമ്പാദിക്കാൻ ആഗ്രഹമുള്ളവരുമാണ് ഇപ്രകാരമുള്ള തട്ടിപ്പുകളിൽപ്പെട്ട് വഞ്ചിതരാകുന്നത്.

ഒരു അന്തർദേശീയ ലോട്ടറിയിൽ താങ്കൾ ഒരു വലിയ തുക നേടിയിട്ടുണ്ടെന്ന് പ്രഖ്യാപിക്കുന്ന ഒരു എസ് എം എസ് സന്ദേശമോ ഒരു ഇമെയിലോ വഞ്ചിതരാകുന്നവർക്ക് ലഭിക്കുന്നു. ഒരു വലിയ കൂട്ടം മൊബൈൽ നമ്പറുകൾക്കിടയിൽ നിന്നോ ഇമെയിൽ വിലാസങ്ങൾക്കിടയിൽ നിന്നോ ഭാഗ്യവാനായ താങ്കളെ തെരഞ്ഞെടുക്കുകയായിരുന്നു എന്നായിരിക്കും സന്ദേശത്തിന്റെ ഉള്ളടക്കം. അല്ലെങ്കിൽ ഒരു വിദേശബാങ്കിന്റെ അക്കൗണ്ടിലുള്ള ഒരു വലിയതുക പിൻവലിക്കുന്നതിന് താങ്കളുടെ സഹായം അഭ്യർദ്ധിച്ചുകൊണ്ടും എസ്എംഎസ് വരും. ആയിരക്കണക്കിന് പേർക്ക് ഇത്തരം എസ്എംഎസുകൾ വരാറുണ്ട്. ഭൂരപക്ഷവും ഇത്തരം വ്യാപ്രചരണങ്ങളെ അവഗണിക്കുമ്പോൾ ചുരുങ്ങിയ പക്ഷം മാത്രമാണ് പെട്ടുപോകുന്നത്. ഇത്തരക്കാരെ ലക്ഷ്യമിട്ടാണ് ഫേസ്‌ബുക്കിലൂടെ മുന്നറിയിപ്പുമായി ഡിജിപി സെൻകുമാർ രംഗത്തെത്തിയത്.

ഇത്തരം സ്പാം മെയിലുകൾ വന്നാൽ അതിൽ ക്ലിക്ക് ചെയ്യരുതെന്നും ഡിജിപി ഫേസ്‌ബുക്കിലൂടെ ഓർമ്മപ്പെടുത്തുന്നു. എസ്എംഎസ് അയച്ചവരുമായി ബന്ധപ്പെടാൻ പോലും ശ്രമിക്കരുതെന്നാണ് ഡിജിപി നിർദേശിക്കുന്നത്. വിശദമായ വിവരങ്ങൾക്ക് ഡിജിപിയുടെ ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം..

വ്യാജ എസ് എം എസ് വഴിയും ഇ-മെയിൽ വഴിയും ഉള്ള ലോട്ടറി തട്ടിപ്പിൽ വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കുക സാക്ഷരതയിൽ വള...

Posted by State Police Chief Kerala on Saturday, August 1, 2015