സൗദി: സൗദിയിലെ തൊഴിലിടങ്ങളിൽ ജോലി ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ ജോലി സ്ഥലത്ത് മുഖം മറച്ച് പോകുന്നതാണ് നല്ലത്. അല്ലെങ്കിൽ നിങ്ങൾക്ക് കനത്ത പിഴ നല്‌കേണ്ടി വരും. സ്ത്രീകൾ മുഖവും തലയും മറക്കണമെന്ന കർശന നിയമം പ്രാബല്യത്തിൽ വന്നതോടെ തൊഴിലിടങ്ങളിൽ മുഖം മറക്കാത്ത സ്ത്രീകൾക്ക് 1000 ദിർഹമാണ് പിഴ ചുമത്തുക.

കമ്പനികളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കും ഈ നിയമം ബാധകമാണ്. കമ്പനികളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ നിയമം ലംഘിക്കുകയാണെങ്കിൽ 5000 ദിർഹമാണ് പിഴ. അതേസമയം സ്ത്രീകളെ രാത്രി സമയങ്ങളിൽ ജോലി ചെയ്യുന്നതിൽ നിന്നും പുതിയ നിയമം വിലക്കുന്നുണ്ട്. ഏതെങ്കിലും കമ്പനികൾ ഇത് ലംഘിക്കുകയാണെങ്കിൽ ഒരോ തൊഴിലാളിക്കും 5000 ദിർഹം വീതം പിഴ അടക്കണം.

സ്ത്രീകൾക്ക് പ്രത്യേക ജോലി സ്ഥലങ്ങൾ നൽകുന്നതിനും പുതിയ നിയമത്തിൽഅനുശ്വാസിക്കുന്നുണ്ട്. ഇതനുസരിക്കാത്ത കമ്പനികൾക്ക് 10,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. തൊഴിൽ മന്ത്രാലയത്തിന്റെതാണ് പുതിയ നിയമം. സൗദിയിലുള്ള എല്ലാ കമ്പനികൾക്കും ഇതു സംബന്ധിച്ച നിർദേശങ്ങൾ നൽകി കഴിഞ്ഞു.