നി മുതൽ അബൂദബിയിലെ പൊതുബസുകളിൽ പണം നല്കാതെ യാത്ര ചെയ്താൽ കനത്ത പിഴ അടക്കേണ്ടി വരും. കൃത്യം പണം നൽകാതെ യാത്ര ചെയ്യുന്നവരിൽ നിന്ന് 200 ദിർഹം പിഴ ഈടാക്കാനും ഗതാഗതവകുപ്പ് തീരുമാനിച്ചു. കൂടാതെ 55 പിന്നിട്ടവർക്കും കുട്ടികൾക്കും സൗജന്യമായി യാത്രചെയ്യാം.

പുതിയ ചട്ടങ്ങൾ പ്രകാരം 55 വയസ് പിന്നിട്ടവർക്കും 10 വയസിന് താഴെയുള്ള കുട്ടികൾക്കും സൗജന്യമായി യാത്രചെയ്യാം. ഇന്റർസിറ്റി ബസുകളിൽ ഇവർക്ക് പകുതി ചാർജ് നൽകിയാൽ മതി. 55 വയസ് പിന്നിട്ടവർ ഈ ആനുകൂല്യം ലഭിക്കുന്നതിന് പാസ്‌പോർട്ട്, എമിറേറ്‌സ് ഐഡി എന്നിവ സഹിതം പ്രത്യേകം അപേക്ഷിക്കണം. അഞ്ച് ദിർഹമാണ് രജിസ്‌ട്രേഷൻ ഫീ.കുട്ടികൾക്ക് പ്രത്യേക കാർഡ് വേണ്ടതില്ല. മുതിർന്നവർക്കൊപ്പം മാത്രമേ കുട്ടികൾക്ക് യാത്ര അനുവദിക്കൂ. മുതിർന്നവരുടെ പക്കൽ കുട്ടികളുടെ വയസ് തെളിയിക്കുന്ന രേഖകളുണ്ടായിരിക്കണം.

ഹാഫിലാത്ത് കാർഡ് മറ്റുള്ളവർക്ക് വിൽപന നടത്തിയാൽ 500 ദിർഹമാണ് പിഴ. മൂടൽമഞ്ഞുള്ളപ്പോൾ ഹസാർഡ് ലൈറ്റിട്ട് യാത്രചെയ്യുന്നതിനും, ചെറിയ ആക്‌സിഡന്റുകളുടെ പേരിൽ റോഡിൽ ഗതാഗതം തടസപ്പെടുന്നതിനുമടക്കം 25 ഗതാഗത നിയമലംഘനങ്ങളും അബൂദബിയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.