- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൂലൈ മുതൽ വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിച്ചില്ലെങ്കിലും പിഴ ഉറപ്പ്; പുതിയതരം ക്യാമറകൾ സ്ഥാപിക്കാൻ ദുബൈ പൊലീസ്
ദുബൈ റോഡുകളിൽ വാഹനങ്ങൾ തമ്മിൽ സൂക്ഷിക്കേണ്ട അകലം ഉറപ്പു വരുത്തി അപകടങ്ങൾ ഇല്ലായ്മ ചെയ്യുന്നതിന് സഹായിക്കുന്ന പുതിയ കാമറ സംവിധാനം വരുന്നു. ജൂലൈ ഒന്നു മുതലാണ് പുതിയതരം കാമറകൾ പ്രവർത്തനക്ഷമമാവുകയെന്ന് ദുബൈ പൊലീസ് അറിയിച്ചു. എൺപതു കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ തമ്മിൽ സൂക്ഷിക്കേണ്ട നിശ്ചിത അകലം ഉറപ്പാക്കിയില്ലെങ്കിൽ
ദുബൈ റോഡുകളിൽ വാഹനങ്ങൾ തമ്മിൽ സൂക്ഷിക്കേണ്ട അകലം ഉറപ്പു വരുത്തി അപകടങ്ങൾ ഇല്ലായ്മ ചെയ്യുന്നതിന് സഹായിക്കുന്ന പുതിയ കാമറ സംവിധാനം വരുന്നു. ജൂലൈ ഒന്നു മുതലാണ് പുതിയതരം കാമറകൾ പ്രവർത്തനക്ഷമമാവുകയെന്ന് ദുബൈ പൊലീസ് അറിയിച്ചു.
എൺപതു കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ തമ്മിൽ സൂക്ഷിക്കേണ്ട നിശ്ചിത അകലം ഉറപ്പാക്കിയില്ലെങ്കിൽ ഫൈൻ നൽകേണ്ടി വരുമെന്ന് ദുബൈ പൊലീസ് പറഞ്ഞു. എൺപതു കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുമ്പോൾ മുന്നിലുള്ള വാഹനവുമായി പിറകിലെ വാഹനം ചുരുങ്ങിയത് 5 മീറ്ററെങ്കിലും അകലം പാലിച്ചിരിക്കണം.
റഡാർ സാങ്കേതികതയിലൂടെ വാഹനങ്ങൾ എത്ര തന്നെ വേഗതയിൽ സഞ്ചരിച്ചാലും ഇവ തമ്മിലുള്ള അകലം കൃതമായി ലഭിക്കാൻ ബുദ്ധിമുട്ടില്ലെന്നും ദുബൈ പൊലീസ് വ്യക്തമാക്കി. നിശ്ചിത അകലം പാലിക്കാത്ത വാഹനങ്ങളുടെ ചിത്രം കാമറയിൽ പകർത്തും. അപകട രഹിതമായ ഗതാഗതം ഉറപ്പു വരുത്താൻ എല്ലാ വാഹന ഡ്രൈവർമാരും സഹകരിക്കണമെന്നും ദുബൈ പൊലീസ് ആവശ്യപ്പെട്ടു.
നിശ്ചിത അകലം പാലിക്കാത്ത വാഹന ഡ്രൈവർമാർക്ക് 400 ദിർഹം ഫൈനും നാല് ബ്‌ളാക് പോയിന്റുമാണ് ലഭിക്കുക.