കാറിലിരുന്ന് പുറത്തേക്ക് തുപ്പുകയോ മാലിന്യങ്ങൾ വലിച്ചെറിയുകയോ ചെയ്യുന്നവരാണോ നിങ്ങൾ. എങ്കിൽ കരുതിയിരുന്നോളൂ. നിങ്ങളെ കാത്തിരിക്കുന്നത് കനത്തപിഴയും ബ്ലാക്ക് പോയിന്റുമാണ്. ഓടുന്ന വാഹനങ്ങളിൽ നിന്ന് മാലിന്യം പുറത്തേക്കിട്ടാൽ 500 ദിർഹം പിഴയും ബ്ലാക്ക് പോയിന്റും ലഭിക്കുന്ന തരത്തിൽ ദുബൈ ഫെഡറൽ ട്രാഫിക് നിയമം പരിഷ്‌കരിച്ചു. വാഹനങ്ങളിൽ നിന്ന് പുറത്തേക്ക് തുപ്പിയാലും ശിക്ഷയുണ്ടാവും.

റോഡ് യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് നിയമ പരിഷ്‌ക്കരണത്തിന്റെ ഉദ്ദേശം. ഒപ്പം പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിടുന്നു. പൊലീസിനും നഗരസഭക്കും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ സാധിക്കുന്ന വിധത്തിലാണ് നിയമം പരിഷ്‌ക്കരണം. ടാക്‌സി യാത്രക്കാർ നിയമലംഘനം നടത്തിയാൽ ഉത്തരവാദിത്വം ഡ്രൈവർക്കായിരിക്കും. അതേസമയം പൊതുഗതാഗത വാഹനങ്ങളിൽ യാത്രക്കാരൻ കുറ്റം ചെയ്താൽ ഡ്രൈവർക്ക് ഉത്തരവാദിത്തമുണ്ടായിരിക്കില്ല.

പൊലീസിനും നഗരസഭക്കും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ സാധിക്കുന്ന വിധത്തിലാണ് നിയമം പരിഷ്‌കരിച്ചിരിക്കുന്നത്.