- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുഗതാഗതത്തിനായുള്ള പ്രത്യേക പാതയിൽ സ്വകാര്യ വാഹനങ്ങൾ പ്രവേശിച്ചാൽ 600 ദിർഹം പിഴ; നടപടി മൂന്ന് മാസത്തിന് ശേഷം
ദുബൈ: ഗതാഗതകുരുക്ക് കുറക്കുന്നതിനായി പൊതുഗതാഗതത്തിനായി മാത്രം ഏർപ്പെടുത്തിയിരിക്കുന്ന പ്രത്യേക വഴിയിൽ സ്വകാര്യ വാഹനങ്ങൾ പ്രവേശിച്ചാൽ പിഴ ഈടാക്കാൻ നീക്കം.അടുത്ത മൂന്നുമാസങ്ങൾക്കുശേഷം ഈ പാതയിലൂടെ യാത്ര ചെയ്യുന്ന കാറുകൾക്ക് 600 ദിർഹം പിഴ ചുമത്തുമെന്നാണ് ദുബൈ ആർ ടി എ അറിയിച്ചിരിക്കുന്നത്. പുതിയ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് നിയമല
ദുബൈ: ഗതാഗതകുരുക്ക് കുറക്കുന്നതിനായി പൊതുഗതാഗതത്തിനായി മാത്രം ഏർപ്പെടുത്തിയിരിക്കുന്ന പ്രത്യേക വഴിയിൽ സ്വകാര്യ വാഹനങ്ങൾ പ്രവേശിച്ചാൽ പിഴ ഈടാക്കാൻ നീക്കം.അടുത്ത മൂന്നുമാസങ്ങൾക്കുശേഷം ഈ പാതയിലൂടെ യാത്ര ചെയ്യുന്ന കാറുകൾക്ക് 600 ദിർഹം പിഴ ചുമത്തുമെന്നാണ് ദുബൈ ആർ ടി എ അറിയിച്ചിരിക്കുന്നത്.
പുതിയ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് നിയമലംഘനം നടത്തുന്ന കാറുകളെ കണ്ടെത്തി പിഴ ചുമത്തുന്നതോടെ ഈ പാതയിലൂടെയുള്ള വണ്ടികളുടെ എണ്ണത്തിൽ കുറവ് വരികയും ഗതാഗതം കുറച്ചുകൂടി എളുപ്പമാകുകയും ചെയ്യുമെന്ന് ആർ ടി എ അറിയിച്ചു
മുന്നോടിയായി ജനങ്ങളെ ജനുവരി മുതലേ ബോധവൽക്കരിക്കുമെങ്കിലും അടുത്ത മൂന്നുമാസക്കാലം ഇതുവഴി യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് പിഴകളൊന്നും ചുമത്തില്ല. മൂന്നുമാസത്തിനുശേഷം നിയമലംഘനം നടത്തുന്ന കാറുകൾ പോലുള്ള സ്വകാര്യഗതാഗത വാഹനങ്ങൾക്ക് 600 ദിർഹം പിഴ ഈടാക്കും.
നിരീക്ഷണകാലത്തു നിയമം ലംഘിച്ചു പ്രത്യേക പാതയിൽ പ്രവേശിക്കുന്ന വാഹനയുടമയുടെ മൊബൈലിലേക്കു ട്രാഫിക് സന്ദേശം വരും. ഗതാഗത നിയമാവബോധത്തിന്റെ ഭാഗമായാണു സന്ദേശം അയയ്ക്കുന്നത്. പിഴ രേഖപ്പെടുത്തുന്നതിനു മുൻപ് നിയമം ബോധ്യപ്പെടുത്താനാണു മൊബൈൽ സന്ദേശം.
2010 മുതലാണു പൊതുഗതാഗതത്തിനായി മാത്രം ആർടിഎ പ്രത്യേക പാതകൾ നിർമ്മിച്ചത്. പൊതുഗതാഗതത്തിനു ദ്രുതവേഗം വരുത്താനായി ആറു കിലോമീറ്റർ വരെ പ്രത്യേക പാതകൾ നിർമ്മിച്ചിട്ടുണ്ട്. ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗീകാരപ്രകാരം ബസ്, ടാക്‌സി,പൊലീസ്, സിവിൽ ഡിഫൻസ്, ആംബുലൻസ് വാഹനങ്ങൾക്കാണ് ഈ പാതയിൽ പ്രവേശിക്കാൻ അനുമതിയുള്ളത്.