കൊളംബോ:ശ്രീലങ്കൻ ബാറ്റ്സ്മാൻ ധനഞ്ജയ ഡിസിൽവയുടെ അച്ഛൻ വെടിയേറ്റു മരിച്ചു. ശ്രീലങ്കയിലെ പ്രദേശിക രാഷ്ട്രീയക്കാരനായ രഞ്ജനാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. കൊളംബോയ്ക്കടുത്ത് രത്മലനയിൽ വെച്ച് വ്യാഴാഴ്ച രാത്രിയാണ് സംഭവം. സംഭത്തെതുടർന്ന് ഡിസിൽവ പരമ്പര മതിയാക്കി നാട്ടിലേക്ക് മടങ്ങി.

ഇതേ തുടർന്ന് വെസ്റ്റിൻഡീസിൽ ശ്രീലങ്കൻ ദേശീയ ടീമിനൊപ്പമായിരുന്ന ധനഞ്ജയ ഡിസിൽവ നാട്ടിലേക്ക് തിരിച്ചു. കൊലപാതകത്തിൽ ഇതുവരെ ആരേയും പിടികൂടിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പരമ്പരക്കായി ശ്രീലങ്കൻ ടീം വെള്ളിയാഴ്ചയാണ് വിൻഡീസിൽ വിമാനമിറങ്ങിയത്. മൂന്നു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.