- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പുള്ള കാലഘട്ടത്തിലെ റൊമാന്റിക് ഡ്രാമയുമായി തമിഴ് സൂപ്പർതാരം; ധനുഷ് സംവിധായകനാകുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ
ചെന്നൈ: തമിഴ് സൂപ്പർതാരം ധനുഷ് വീണ്ടും സംവിധായകനാകുന്നു. തമിഴിലിറങ്ങിയ 'പവർപാണ്ടി'ക്കുശേഷമാണ് ധനുഷ് വീണ്ടും സംവിധായക കുപ്പായത്തിലെത്തുന്നത്. തമിഴിലും തെലുഗിലുമായി രണ്ട് ഭാഷയിലൊരുങ്ങുന്നതാണ് ചിത്രം. നായകനായി ധനുഷ് തന്നെ അഭിനയിക്കുന്ന ചിത്രത്തിൽ നാഗാർജുന പ്രധാന വേഷത്തിലെത്തിയേക്കും. ശ്രീ തെനണ്ടൽ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പുള്ള കാലഘട്ടത്തിലെ റൊമാന്റിക് ഡ്രാമ ഗണത്തിൽപെട്ടതാണ്. മധ്യവയസ്‌കരുടെ പ്രണയം പ്രമേയമാക്കിയ ധനുഷിന്റെ പവർപാണ്ടി നിരൂപകശ്രദ്ധയും പ്രേക്ഷകപ്രീതിയും പിടിച്ചുപറ്റിയിരുന്നു. നിലവിൽ മാരി 2ന്റെ ചിത്രീകരണത്തിലാണ് ധനുഷ്. ടൊവിനോയും സായ് പല്ലവിയും വരലക്ഷ്മിയും മാരി 2ൽ പ്രധാനവേഷത്തിലെത്തും.
ചെന്നൈ: തമിഴ് സൂപ്പർതാരം ധനുഷ് വീണ്ടും സംവിധായകനാകുന്നു. തമിഴിലിറങ്ങിയ 'പവർപാണ്ടി'ക്കുശേഷമാണ് ധനുഷ് വീണ്ടും സംവിധായക കുപ്പായത്തിലെത്തുന്നത്. തമിഴിലും തെലുഗിലുമായി രണ്ട് ഭാഷയിലൊരുങ്ങുന്നതാണ് ചിത്രം. നായകനായി ധനുഷ് തന്നെ അഭിനയിക്കുന്ന ചിത്രത്തിൽ നാഗാർജുന പ്രധാന വേഷത്തിലെത്തിയേക്കും.
ശ്രീ തെനണ്ടൽ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പുള്ള കാലഘട്ടത്തിലെ റൊമാന്റിക് ഡ്രാമ ഗണത്തിൽപെട്ടതാണ്. മധ്യവയസ്‌കരുടെ പ്രണയം പ്രമേയമാക്കിയ ധനുഷിന്റെ പവർപാണ്ടി നിരൂപകശ്രദ്ധയും പ്രേക്ഷകപ്രീതിയും പിടിച്ചുപറ്റിയിരുന്നു.
നിലവിൽ മാരി 2ന്റെ ചിത്രീകരണത്തിലാണ് ധനുഷ്. ടൊവിനോയും സായ് പല്ലവിയും വരലക്ഷ്മിയും മാരി 2ൽ പ്രധാനവേഷത്തിലെത്തും.
Next Story