- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുവർഷത്തിൽ സംവിധായക കുപ്പായം വീണ്ടും അണിയാൻ ധനുഷ്; ശ്രീ തേനന്തൽ ഫിലിംസിന്റെ ചിത്രത്തിൽ നായകവേഷത്തിൽ അഭിനയിക്കുമെന്നും താരം
ചെന്നൈ: ധനുഷ് വീണ്ടും സംവിധായക വേഷം അണിയുന്നു. വിജയ്യുടെ ഹിറ്റു ചിത്രമായ മെർസൽ നിർമ്മിച്ച ശ്രീ തേനന്തൽ ഫിലിംസ് ആകും ഈ ചിത്രവും നിർമ്മിക്കുക. ചിത്രത്തിൽ താനും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ടെന്ന് ധനുഷ് അറിയിച്ചു. അഭിനേതാവെന്ന നിലയിൽ ധനുഷിന്റെ 37-ാമത്തെ പ്രോജക്ടാണിത്.കൂടുതൽ വിവരങ്ങൾ പുതുവർഷത്തിൽ അറിയിക്കാമെന്നും താരം പറഞ്ഞു. സ്വാതന്ത്രലബ്ദിക്കു മുൻപു നടന്ന ഒരു സംഭവത്തെ മുൻനിർത്തിയാകും സിനിമയെന്നാണ് അണിയറ സൂചനകൾ. ചിത്രത്തിന്റെ പ്രീപ്രോഡക്ഷൻ ജോലികൾ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ വർഷം റിലീസ് ചെയ്ത പവർ പാണ്ടിയാണ് ധനുഷ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ഗൗതംമേനോൻ ചിത്രമായ എന്നെ നോക്കിപ്പായും തോട്ടയിലാണ് ധനുഷ് ഇപ്പോൾ അഭിനയിക്കുന്നത്. വെട്രിമാരൻ സംവിധാനം ചെയ്ത 'വട ചൈന്നെ'യാണ് റിലീസിനൊരുങ്ങുന്ന ധനുഷ് ചിത്രം. 'വി ഐപി 2 ' ആണ് അവസാനമായി തിയേറ്ററുകളിലെത്തിയ ചിത്രം.
ചെന്നൈ: ധനുഷ് വീണ്ടും സംവിധായക വേഷം അണിയുന്നു. വിജയ്യുടെ ഹിറ്റു ചിത്രമായ മെർസൽ നിർമ്മിച്ച ശ്രീ തേനന്തൽ ഫിലിംസ് ആകും ഈ ചിത്രവും നിർമ്മിക്കുക. ചിത്രത്തിൽ താനും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ടെന്ന് ധനുഷ് അറിയിച്ചു. അഭിനേതാവെന്ന നിലയിൽ ധനുഷിന്റെ 37-ാമത്തെ പ്രോജക്ടാണിത്.കൂടുതൽ വിവരങ്ങൾ പുതുവർഷത്തിൽ അറിയിക്കാമെന്നും താരം പറഞ്ഞു.
സ്വാതന്ത്രലബ്ദിക്കു മുൻപു നടന്ന ഒരു സംഭവത്തെ മുൻനിർത്തിയാകും സിനിമയെന്നാണ് അണിയറ സൂചനകൾ. ചിത്രത്തിന്റെ പ്രീപ്രോഡക്ഷൻ ജോലികൾ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ വർഷം റിലീസ് ചെയ്ത പവർ പാണ്ടിയാണ് ധനുഷ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ഗൗതംമേനോൻ ചിത്രമായ എന്നെ നോക്കിപ്പായും തോട്ടയിലാണ് ധനുഷ് ഇപ്പോൾ അഭിനയിക്കുന്നത്. വെട്രിമാരൻ സംവിധാനം ചെയ്ത 'വട ചൈന്നെ'യാണ് റിലീസിനൊരുങ്ങുന്ന ധനുഷ് ചിത്രം. 'വി ഐപി 2 ' ആണ് അവസാനമായി തിയേറ്ററുകളിലെത്തിയ ചിത്രം.



