കൊച്ചി: 'മറഡോണ'യിൽ യുവതാരം ടൊവിനോ തോമസ് നായകനാവും. ദിലീഷ് പോത്തൻ, ആഷിക് അബു, സമീർ താഹീർ എന്നിവരുടെ അസ്സോസ്സിയേറ്റായി പ്രവർത്തിച്ച വിഷ്ണുവിന്റെ ആദ്യ ചിത്രമാണ് മറഡോണ. പുതുമുഖ താരം ശരണ്യ ആർ നായരാണ് നായിക.

ടൊവിനോ മറഡോണയായി എത്തുമ്പോൾ നിർമ്മാതാവിന്റെ റോളിൽ ധനുഷും ഒപ്പമുണ്ട്. ധനുഷിന്റെ വണ്ടർബാർ ഫിലിംസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ടൊവിനോയുടെ മറ്റൊരു ചിത്രം കൂടി വണ്ടർബാർ ഫിലിംസ് നിർമ്മിക്കുന്നുണ്ട്. എറണാകുളത്ത് സംവിധായകൻ വിഷ്ണു, ദിലീഷ് പോത്തൻ, ആഷിക് അബു, ടൊവിനോ, ശരണ്യ എന്നിവർ സന്നിഹിതരായ ചടങ്ങിൽ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തി.

അങ്കമാലി ഡയറീസിലെ ടിറ്റോ, പോർക്ക് വർക്കിയായ കിച്ചു വർക്കി, ചെമ്പൻ വിനോദ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. നവാഗതനായ കൃഷ്ണമൂർത്തിയുടേതാണ് തിരക്കഥ. ദീപക് ഡി മേനോൻ ഛായാഗ്രഹകൻ. ഈ വർഷം അവസാനം ചിത്രം തീയറ്ററുകളിലെത്തും.