- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗംഗേശാനന്ദയുടെ ലിംഗം ഛേദിച്ചതിൽ തനിക്ക് പങ്ക് ആരോപിക്കുന്നത് മനോരോഗമെന്ന് ധന്യാരാമൻ മറുനാടനോട്; പെൺകുട്ടി പറഞ്ഞ പല കാര്യങ്ങളും പുറത്തു പറയാൻ പറ്റില്ല; പെൺകുട്ടിയുടെ പൂർണമായ മെഡിക്കൽ പരിശോധന നടത്തണം; പായിച്ചിറ നവാസിന്റെ ചോദ്യങ്ങളും നിഗമനങ്ങളും ഉത്തരം അർഹിക്കാത്തതും ബാലിശവും
തിരുവനന്തപുരം: ഗംഗേശാനന്ദയുടെ ലിംഗം ഛേദിച്ച സംഭവത്തിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന വിവരാവകാശ പ്രവർത്തകൻ പായിച്ചിറ നവാസിന് മനോരോഗമാണെന്നു സാമൂഹിക പ്രവർത്തക ധന്യാരാമൻ. നവാസിന്റെ ചോദ്യങ്ങൾ മറുപടി അർഹിക്കാത്തതാണെന്നും ബാലിശമായ കാര്യങ്ങളാണ് ഉന്നയിക്കുന്നതെന്നും മറുനാടൻ മലയാളിക്കു നൽകിയ അഭിമുഖത്തിൽ ധന്യ പറഞ്ഞു.നവാസിന്റെ പരാതി കണ്ടു. അതു വായിക്കുമ്പോൾ അയാൾക്കു മനോരോഗമുണ്ടോ എന്നാണു സംശയിക്കേണ്ടത്. നവാസിനെതിരേ പരാതി നൽകണോ എന്ന കാര്യം ആലോചിച്ചുവരികയാണെന്നും ധന്യ പറഞ്ഞു. മൊഴിയെടുക്കുന്ന സമയത്ത് പൊലീസിനൊപ്പം തങ്ങളും ഉണ്ടായിരുന്നുവെന്ന് ഒരു ചാനലിലും പറഞ്ഞിട്ടില്ലെന്നും സംശയമുണ്ടെങ്കിൽ മൊഴിയെടുക്കുമ്പോൾ പൊലീസ് റെക്കോഡ് ചെയ്ത വീഡിയോ പരിശോധിച്ചാൽ മതിയെന്നും അവർ പറയുന്നു. പലതരം ഭീഷണികൾ നേരിട്ടാണ് ഇത് വരെ എത്തിയത്. അപ്പോൾ ഈ പരാതിയും ഒതുക്കാൻ ശ്രമിക്കുന്ന ചിലരുടെ ബുദ്ധിയിൽനിന്നും ഉണ്ടായതാകാനാണ് സാധ്യത. പെൺകുട്ടി സ്വാമിയുടെ ലിംഗം ഛേദിച്ചതിൽ ഗൂഢാലോചന നടത്തിയത് ധന്യ രാമനുൾപ്പടെയുള്ളവരാണെന്നതിന് അവർ പറഞ്ഞ മറു
തിരുവനന്തപുരം: ഗംഗേശാനന്ദയുടെ ലിംഗം ഛേദിച്ച സംഭവത്തിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന വിവരാവകാശ പ്രവർത്തകൻ പായിച്ചിറ നവാസിന് മനോരോഗമാണെന്നു സാമൂഹിക പ്രവർത്തക ധന്യാരാമൻ. നവാസിന്റെ ചോദ്യങ്ങൾ മറുപടി അർഹിക്കാത്തതാണെന്നും ബാലിശമായ കാര്യങ്ങളാണ് ഉന്നയിക്കുന്നതെന്നും മറുനാടൻ മലയാളിക്കു നൽകിയ അഭിമുഖത്തിൽ ധന്യ പറഞ്ഞു.നവാസിന്റെ പരാതി കണ്ടു. അതു വായിക്കുമ്പോൾ അയാൾക്കു മനോരോഗമുണ്ടോ എന്നാണു സംശയിക്കേണ്ടത്. നവാസിനെതിരേ പരാതി നൽകണോ എന്ന കാര്യം ആലോചിച്ചുവരികയാണെന്നും ധന്യ പറഞ്ഞു.
മൊഴിയെടുക്കുന്ന സമയത്ത് പൊലീസിനൊപ്പം തങ്ങളും ഉണ്ടായിരുന്നുവെന്ന് ഒരു ചാനലിലും പറഞ്ഞിട്ടില്ലെന്നും സംശയമുണ്ടെങ്കിൽ മൊഴിയെടുക്കുമ്പോൾ പൊലീസ് റെക്കോഡ് ചെയ്ത വീഡിയോ പരിശോധിച്ചാൽ മതിയെന്നും അവർ പറയുന്നു. പലതരം ഭീഷണികൾ നേരിട്ടാണ് ഇത് വരെ എത്തിയത്. അപ്പോൾ ഈ പരാതിയും ഒതുക്കാൻ ശ്രമിക്കുന്ന ചിലരുടെ ബുദ്ധിയിൽനിന്നും ഉണ്ടായതാകാനാണ് സാധ്യത. പെൺകുട്ടി സ്വാമിയുടെ ലിംഗം ഛേദിച്ചതിൽ ഗൂഢാലോചന നടത്തിയത് ധന്യ രാമനുൾപ്പടെയുള്ളവരാണെന്നതിന് അവർ പറഞ്ഞ മറുപടി ഇങ്ങനെ.
പായിച്ചിറ നവാസ് ഒരു കാരണവശാലും മറുപടി അർഹിക്കുന്നില്ല.
ബാലിശമായ ചോദ്യങ്ങൾ മാത്രമാണ് അതിൽ ഉന്നയിച്ചിരിക്കുന്നത്. ഒന്നാമതായി അയാൾ പറയുന്നത് പൊലീസ് മൊഴിയെടുക്കുമ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നുവെന്നാണ്. എന്നാൽ സംഭവം നടന്നതിന്റെ അന്ന് ഉച്ചയ്ക്കു രണ്ടര മണി കഴിഞ്ഞാണ് പേട്ട സ്റ്റേഷനിൽ എത്തിയത്. ഈ സമയത്തു പെൺകുട്ടിയെ മൊഴിയെടുക്കാൻ കൊണ്ടു പോയിരിക്കുകയായിരുന്നു. മൊഴി എടുത്ത സമയത്തെ വീഡിയോ പരിശോധിച്ചാൽ തന്നെ അതിന് ഉത്തരം കിട്ടും. പിന്നെ നമ്മളൊക്കെ പൊതുപ്രവർത്തനം നടത്തുന്നതിനെക്കുറിച്ച് ഡിജിപിക്ക് ഒക്കെ വളരെ നന്നായി തന്നെ അറിയാം.
രണ്ടാമത് ഡിജിപിയായ ശേഷം ഒരു പൊതു പരിപാടിയിലും പങ്കെടുക്കാത്ത സെൻകുമാർ ആദിവാസി മേഖലയിലെ ഒരു പരിപാടിക്ക് പങ്കെടുക്കുകയും ഒരു മാസത്തെ തന്റെ ശമ്പളം അതിലേക്ക് നൽകുകയും ചെയ്തു. ഇന്റലിജൻസ് മേധാവിയായിരുന്ന അദ്ദേഹം നമ്മൾ തെറ്റായ രീതിയിൽ പ്രവർത്തിക്കുമെങ്കിൽ പരിപാടികളിൽ പങ്കെടുക്കുമോ എന്നും ചോദിക്കുന്നു. ട്രാപ്പ് ചെയ്യാൻ ഒരുപാട് പേർ മുന്നിലുണ്ടെന്ന് അറിയാവുന്നതുകൊണ്ട് ഇതൊന്നും ശ്രദ്ധിക്കുന്നില്ല.
മൊഴിയെടുത്ത സമയത്ത് ഒപ്പമുണ്ടെന്നു പറയുന്നതിനെക്കുറിച്ച്
മെഡിക്കലെടുക്കാൻ കൊണ്ടുപോയ ശേഷം രണ്ടേമുക്കാൽ മണിയോടെയാണ് തിരിച്ച് കൊണ്ടുവന്നത്. ഇത്തരം വിഷയങ്ങളിൽ ഞാൻ ഇടപെടാറുണ്ട്. പിന്നെ നവാസ് ഈ പറയുന്ന കാര്യങ്ങൾ ശുദ്ധ വിഡ്ഢിത്തമാണ്. ഇതൊക്കെ കേട്ടാൽ അയാളെ പിടിച്ച് അകത്തിടേണ്ടതാണ്. വീഡിയോ പൊലീസ് കോടതിയിൽ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. മൊഴിയുമെടുത്ത് മെഡിക്കലും എടുത്ത ശേഷമാണ് അവിടെ എത്തിയത്. എന്റെ മുന്നിൽ വെച്ച് മൊഴി എടുത്തു എന്നല്ല പറഞ്ഞത്. നീ മൊഴി നൽകിയ ശേഷം അത് വായിച്ച് നോക്കിയിട്ടാണോ ഒപ്പിട്ട് കൊടുത്തതെന്നും പറഞ്ഞ എല്ലാ കാര്യങ്ങളും എഴുതി വന്നിട്ടുണ്ടോ എന്നും നോക്കിയോ എന്നു മാത്രമാണ് ചോദിച്ചത്. ചർച്ചയിൽ പറഞ്ഞതും അത് തന്നെയാണ്.
പെൺകുട്ടിക്ക് ഒറ്റയ്ക്ക് ചെയ്യാനാകില്ലെന്ന് പറുന്നുണ്ട്. അപ്പോൾ ആദ്യം മുതൽ ഇടപെടുന്ന ആളെന്ന നിലയ്ക്ക്എന്താണ് അഭിപ്രായം.
പെൺകുട്ടി ആദ്യം പറഞ്ഞ കാര്യങ്ങളല്ല പിന്നീട് പറയുന്നത്. ഇത്തരത്തിൽ മൊഴി മാറ്റുന്ന ഒരാളെ വിശ്വസിക്കാൻ കഴിയുകയുമില്ല. പെൺകുട്ടിയെ പൂർണ്ണമായ മെഡിക്കൽ പരിശോധന നടത്തുന്നതാകും നല്ലത്. ബഹ്യ ഇടപെടൽ ഉണ്ടായത് ഈ കേസ് അട്ടിമറിക്കാൻ മാത്രമാണെന്നാണ് വിശ്വസിക്കുന്നത്. പെൺകുട്ടി ആദ്യം പറഞ്ഞ കാര്യങ്ങൾ മാത്രമാണ് നന്നായി അറിയുന്നത്. 14 വയസ്സുമുതൽ ഞാൻ ഇത് അനുഭവിക്കുന്നതാണെന്നും എനിക്ക് ഇത് മടുത്തതുകൊണ്ട് ചെയ്തതാണെന്നും ആരും എന്നെ പ്രശംസിക്കേണ്ടതില്ലെന്നുമാണ് കുട്ടി അന്ന് പറഞ്ഞത്. ഞാൻ തന്നെ ചെയ്തതാണെന്നും ഇത് മറ്റാരും സഹായിച്ചിട്ടല്ലെന്നുമാണ് പറഞ്ഞത്.
നിയമവിദ്യാർത്ഥിയായ ഞാൻ നിരവധി സമാനമായ പീഡന കേസുകളെക്കുറിച്ച് പഠിക്കുകയും പ്രതികൾക്ക് ശിക്ഷ ലഭിക്കില്ലെന്ന് അറിഞ്ഞിട്ടും തന്നെയാണ് പെൺകുട്ടി അന്ന് പറഞ്ഞത്. വിഷയം അമ്മയോട് പറഞ്ഞപ്പോൾ പിന്തുണച്ചില്ലെന്നും പെൺകുട്ടി പറഞ്ഞു. എന്നാൽ പിന്നീട് മൊഴി മാറ്റി പറഞ്ഞ പെൺകുട്ടി പറയുന്നതു പൂർണമായും ശരിയാണോ എന്ന് പൊലീസ് തെളിയിക്കട്ടെ. പ്രതികളൊക്കെ പിന്നെ സുഖമായി ജീവിക്കുന്നു. അപ്പോൾ പരാതി നൽകിയാലും കാര്യമില്ലെന്നും മനസ്സിലാക്കിയിട്ടാണ് അയാളോട് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നാണ് പെൺകുട്ടി പറഞ്ഞത്
സാമ്പത്തിക ലാഭമുണ്ടാക്കിയെന്നും ഏത് കാറിൽ ആർക്കൊപ്പം വന്നു എന്നുമൊക്കെയുള്ള ആരോപണങ്ങൾ
എന്റെ കുടുംബത്തിൽ 5 സർക്കാർ ജോലിക്കാരുണ്ട് അതിൽ തന്നെ മിക്കവാറും എല്ലാവർക്കും ഒരു ലക്ഷത്തിനു മുകളിൽ മാസശമ്പളമുണ്ട്. പിന്നെ തിരുവനന്തപുരത്ത് വന്ന കാലം മുതൽ കാറിൽ സഞ്ചരിക്കുന്നുണ്ട്. ഞാൻ ഒരു കൺസ്ട്രക്ഷൻ കോൺട്രാക്ടറും ഭർത്താവ് ബിടെക്ക് കഴിഞ്ഞ ആളുമൊക്കെയാണ്. അപ്പോൾ ഞങ്ങളുടെ സാമ്പത്തിക സ്ഥിതി വേണമെങ്കിൽ പരിശോധിക്കാം.
പെൺകുട്ടിയുടെ മൊഴിമാറ്റം
പെൺകുട്ടിയുടെ ഡീറ്റയിൽഡ് മെഡിക്കൽ എടുക്കണം. കുട്ടി പറഞ്ഞ പലകാര്യങ്ങളും പുറത്ത് പറയാൻ പറ്റില്ല. ഏഴു വർഷമായി വീട്ടിൽ തന്നെയാണ് സ്വാമി താമസിച്ചിരുന്നത് എന്നതുൾപ്പടെയുള്ള കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. കടുത്ത മാനസിക സംഘർഷമുണ്ടായിരുന്നു എന്നിട്ടും തന്റെ വാക്ക് വിലയ്‌ക്കെടുത്തില്ലെന്നും പെൺകുട്ടി പറഞ്ഞുവെന്നും ധന്യ രാമൻ പറയുന്നു. സ്വയരക്ഷയ്ക്കാണ് ചെയ്തതെന്ന് പറയുകയായിരുന്നു. ഏഴ് വർഷമായി പീഡിപ്പിക്കപ്പെടുന്നുവെന്ന് കേട്ടപ്പോൾ കരുതിയത്. പിന്നാക്കം നിൽക്കുന്ന ഏതോ കുട്ടിയാണെന്നും കരുതിയാണ് അങ്ങോട്ട് പോയത്. എന്നാൽ സാധാരണ പീഡിപ്പിക്കപ്പെടുന്ന കുട്ടികളെ പോലെ അല്ല ഈ പെൺകുട്ടി പെരുമാറിയത്. വളരെ ധൈര്യത്തോടെയായിരുന്നു പെൺകുട്ടിയുടെ ഇടപെടലുകൾ.
പൊലീസിനെ സഹായിക്കുന്നുവെന്ന ആരോപണം.
പൊലീസിനെ ന്യായീകരിക്കേണ്ട കാര്യമില്ല. തെറ്റ് ചെയ്താൽ ചോദ്യം ചെയ്യും നല്ലതാണെങ്കിൽ ഒപ്പം നിൽക്കും. പിന്നെ മാധ്യമങ്ങൾ അറിയും മുൻപ് അറിഞ്ഞിട്ടില്ല. വാർത്ത കണ്ട ശേഷമാണ് അറിയുന്നത്. ഏഴ് വർഷം പീഡനം സഹിച്ചുവെന്ന് കേട്ടപ്പോൾ ദളിത് പെൺകുട്ടിയെന്നാണ് കരുതിയത്. അനുവാദം വാങ്ങിയ ശേഷമാണ് സ്റ്റേഷനിൽ പോയത് പോലും.