- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റപ്പെടുത്തലിന്റെയും അവഗണനയുടെയും അതജീവനം പറഞ്ഞ് 'ധരണി' ; ചിത്രീകരണം പൂർത്തിയായി; ചിത്രത്തിലെത്തുന്നത് പ്രമുഖ താരങ്ങൾ
തിരുവനന്തപുരം: യൂറോപ്പിലും അമേരിക്കയിലുമടക്കം പതിനെട്ടോളം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച 'പച്ച 'യ്ക്കു ശേഷം പാരലാക്സ് ഫിലിം ഹൗസിന്റെ ബാനറിൽ ശ്രീവല്ലഭൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ' ധരണിയുടെ ചിത്രീകരണം പൂർത്തിയായി . ബാല്യത്തിൽ ഏൽക്കുന്ന മുറിവുകൾ കുട്ടികളുടെ ജീവിതത്തെ എങ്ങനെയെല്ലാം സ്വാധീനിക്കുകയും മാറ്റിമറിക്കുകയും ചെയ്യുന്നുവെന്നാണ് ചിത്രം പറയുന്നത്.
ഒറ്റപ്പെടുത്തലുകൾക്കും അവഗണനകൾക്കും മുന്നിൽ തകരുന്ന പുതു തലമുറയ്ക്ക് അവയെല്ലാം അവഗണിച്ച് മുന്നോട്ടു പോകാം എന്നതിനെക്കുറിച്ചും ചിത്രം സംസാരിക്കുന്നു. പുതുമുഖം രതീഷ് രവി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ എം.ആർ. ഗോപകുമാർ, പ്രൊഫസർ അലിയാർ, സുചിത്ര , ദിവ്യ, കവിതാ ഉണ്ണി എന്നിവരും നിരവധി ബാലതാരങ്ങളും അണിനിരക്കുന്നു.
കഥ, തിരക്കഥ, സംവിധാനം, ശ്രീവല്ലഭൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - കെ.രമേഷ്, സജു ലാൽ, കാമറ - ജിജു സണ്ണി, എഡിറ്റിങ് - കെ. ശ്രീനിവാസ്, സംഗീത സംവിധാനം & ബി ജി എം-രമേശ് നാരായണൻ, ആർട്ട് - മഹേഷ് ശ്രീധർ, മേക്കപ്പ് -ലാൽ കരമന, കോസ്റ്റുംസ് - ശ്രീജിത്ത് കുമാരപുരം,പ്രൊജക്ട് ഡിസൈനർ - ആഷിം സൈനുൽ ആബ്ദിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ബിനിൽ.ബി. ബാബു,
അസോസിയേറ്റ് ഡയറക്ടർ - ബാബു ചേലക്കാട്, അസിസ്റ്റന്റ് ഡയറക്ടേഴ്സ് - ഉദയൻ പുഞ്ചക്കരി, ആനന്ദ് കെ രാജ്, നിഖിത രാജേഷ്. സ്റ്റിൽ- വിപിൻദാസ് ചുള്ളിക്കൽ ,പ്രൊഡക്ഷൻ കൺട്രോളർ- ഹരി വെഞ്ഞാറമൂട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - അരുൺ വി.ടി.
പി.ആർ.ഒ സുനിത സുനിൽ. ചിത്രം ഉടൻ പ്രദർശനത്തിന് എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു .
മറുനാടന് മലയാളി ബ്യൂറോ