വിജയ് സേതുപതിയും തമന്നയും ഒന്നിക്കുന്ന ധർമ്മധുരൈ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സീനു രാമസ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഐശ്വര്യ രാജേഷ്, സൃഷ്ടി ദാംഗെ എന്നിവർ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

സ്റ്റുഡിയോ 9ന്റെ ബാനറിൽ ആർകെ സുരേഷാണ് ചിത്രം നിർമ്മിക്കുന്നത്. യുവൻ ശങ്കർ രാജ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കും. സുകുമാറാണ് ഛായാഗ്രാഹണം.

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഇരവിയാണ് വിജയ് സേതുപതിയുടേതായി തിയേറ്ററുകളിൽ ഓടുന്ന ചിത്രം. എസ് ജെ സൂര്യ, ബോബി സിംഹ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.