- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടൻ ധർമ്മജൻ ബോൾഗാട്ടി ഇന്ന് ബാലുശ്ശേരിയിൽ; ഇൻഡോർ സ്റ്റേഡിയത്തിനോടുള്ള സർക്കാർ അവഗണനെക്കെതിരെയുള്ള കോൺഗ്രസ് സമരം ഉദ്ഘാടനം ചെയ്യും; ബാലുശ്ശേരിയിൽ നടൻ സ്ഥാനാർത്ഥിയാകുമെന്ന ചർച്ച കൂടുതൽ സജീവം
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ സംവരണ മണ്ഡലങ്ങളിലൊന്നായ ബാലുശ്ശേരിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി സിനിമ താരം ധർമ്മജൻ ബോൾഗാട്ടിയുടെ പേര് സജീവമായി നിൽക്കുമ്പോൾ താരം ഇന്ന് ബാലുശ്ശേരിയിൽ എത്തുന്നു.
ബാലുശ്ശേരി ഇൻഡോർ സ്റ്റേഡിയത്തിനോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകനായ മനോജ് കുന്നോത്ത് നടത്തുന്ന ഉപവാസ മസരം ഉദ്ഘാടനം ചെയ്യാനാണ് ധർമ്മജൻ ഇന്ന് ബാലുശ്ശേരിയിൽ എത്തുന്നത്. രാവിലെ 10 മണിക്കാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. കോടികൾ മുടക്കി നിർമ്മിച്ച ഇൻഡോർ സ്റ്റേഡിയം തുറന്നുകൊടുക്കുക, സ്റ്റേഡിയത്തിന്റെ ബാക്കിയുള്ള പണികൾ ഉടൻ പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
മണ്ഡലത്തിലെ യുഡിഎഫ് പരപാടിയിൽ ധർമ്മജൻ ബോൾഗാട്ടി പങ്കെടുക്കുന്നതോടു കൂടി സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ടെന്ന ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്. പഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയത്തിന്റെ പ്രവൃത്തികൾ പൂർത്തീകരിച്ച് കായിക പരിശീലനത്തിനും മത്സരങ്ങൾക്കുമായി തുറന്നു കൊടുക്കാത്തതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.
5 വർഷം മുമ്പാണ് പഞ്ചായത്ത് കളിക്കളത്തിന്റെ ഒരു ഭാഗത്ത് ഇൻഡോർ സ്റ്റേഡിയം നിർമ്മാണം തുടങ്ങിയത്. കോടികൾ മുടക്കി നിർമ്മിച്ച സ്റ്റേഡിയം കായിക മേഖലയ്ക്ക് വിട്ടു നൽകണമെന്നാവശ്യപ്പെട്ടാണ കുന്നോത്ത് മനോജ് 48 മണിക്കൂർ ഉപവാസം ഇരിക്കുന്നത്.