കൊച്ചി: ദിലീപ് ജയിലിൽ കിടന്നപ്പോൾ താനും ഭാര്യയും മക്കളും നിലത്തു പായ് വിരിച്ചാണ് ദിലീപേട്ടൻ പുറത്തിറങ്ങുന്നത് വരെ കിടന്നതെന്ന് ധർമ്മജൻ ബോൾഗാട്ടി, കൈരളി ടിവിയിലെ ജെബി ജംഗ്ഷൻ പരിപാടിയിലാണ് ധർമജൻ മനസ്സ് തുറന്നത്.

'നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് ജാമ്യം ലഭിച്ചെന്ന വാർത്ത അറിയുന്നത് വീട്ടിൽ നാദിർഷായുടെ ഫോൺ കോളിലൂടെയാണ്. ആ സന്തോഷത്തിൽ മൂന്നാലെണ്ണം അടിച്ചു. കുടിച്ചത് അറിയാതിരിക്കാൻ കൂളിങ് ഗ്ലാസ് വച്ചാണ് ജയിൽ പരിസരത്തേക്ക് പോയത്.'

'അന്ന് കള്ളുകുടിച്ചു ജയിലിലിന് മുൻപിൽ പോയതിനു എന്നെ ഒരുപാടു പേര് കുറ്റം പറഞ്ഞു. പിഷാരടിയൊക്കെ ഒരുപാട് ചീത്ത പറഞ്ഞു.എനിക്കതു വലിയ കുറ്റമായി തോന്നിയിട്ടില്ല. എനിക്ക് ഭയങ്കര സങ്കടമായിരുന്നു. അന്ന് നിർത്തിയതാണ്. പിന്നെ തൊട്ടിട്ടില്ല.'-ധർമജൻ പറയുന്നു.

'ഞാൻ ഉറങ്ങാൻ കിടക്കുമ്‌ബോൾ കാണുന്നത് ദിലീപേട്ടൻ വാങ്ങി തന്ന എസിയാണ്. എനിക്കതു കണ്ട് കിടക്കാൻ പറ്റാത്തതുകൊണ്ട് ഞാനും ഭാര്യയും മക്കളും നിലത്തു പായ് വിരിച്ചാണ് ദിലീപേട്ടൻ പുറത്തിറങ്ങുന്നത് വരെ കിടന്നത്.'ട്രോളന്മാർ എന്ത് പറഞ്ഞാലും തനിക്കിതു പറയാതിരിക്കാൻ പറ്റില്ലെന്നും ധർമജൻ ജെബി ജംഗ്ഷനിൽ പറഞ്ഞു.