- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാനും ഭാര്യയും മക്കളും ദിലീപേട്ടൻ പുറത്തിറങ്ങുന്നത് വരെ ഉറങ്ങിയത് തറയിൽ പാ വിരിച്ച്; മദ്യപാനം നിർത്താനും കാരണം ദിലീപ്: ദിലീപുമായുള്ള ബന്ധം അത്രമേൽ തീവ്രമാണെന്ന് ധർമജൻ ബോൾഗാട്ടി
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലായപ്പോൾ നടൻ ധർമജനേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. പിന്നാലെ ദിലീപിന് ജാമ്യം കിട്ടിയപ്പോഴും ജയിൽ പരിസരത്ത് ധർമജൻ എത്തിയിരുന്നു. ദിലീപും താനും തമ്മിലുള്ള ബന്ധം അത്രമാത്രം തീവ്രമാണെന്നാണ് നടൻ ധർമജൻ ബോൾഗാട്ടി പറയുന്നത്. ഞാനും ഭാര്യയും മക്കളും ദിലീപേട്ടൻ പുറത്തിറങ്ങുന്നത് വരെ തറിയിലാണ് ഉറങ്ങയതെന്നും ധർമ്മജൻ പറയുന്നു. ദിലീപേട്ടൻ വാങ്ങിത്തന്ന എസിയാണ് എന്റെ മുറിയിൽ ഇരിക്കുന്നത്. അതുകാണുമ്പോളഅ ദിലീപേട്ടനെ ഓർമ്മ വരികയും വിഷമം തോന്നുകയും ചെയ്യും. താൻ മദ്യപാനം നിർത്താൻ കാരണം ദിലീപ് ആണെന്നും ധർമജൻ വെളിപ്പെടുത്തുന്നു. ഒരു ചാനൽ പരിപാടിക്കിടെയാണ് ധർമജന്റെ വെളിപ്പെടുത്തൽ. 'നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപേട്ടന് ജാമ്യം കിട്ടി എന്നറിഞ്ഞത് നാദിർഷ വഴിയാണ്. ആ സന്തോഷത്തിൽ മദ്യപിച്ചു. അത് അറിയാതിരിക്കാൻ സൺഗ്ലാസ് വച്ചാണ് ജയിൽ പരിസരത്ത് പോയത്. അതിന് ഞാൻ ഒരുപാട് പഴികേട്ടു'. അന്ന് മദ്യപിച്ചതിന് പിഷാരടി പോലും എന്നെ ചീത്തവിളിച്ചു. അന്ന് നിർത്തിയതാണ് ഈ ശീലം. പിന്നെ ഇതുവരെ കഴിച
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലായപ്പോൾ നടൻ ധർമജനേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. പിന്നാലെ ദിലീപിന് ജാമ്യം കിട്ടിയപ്പോഴും ജയിൽ പരിസരത്ത് ധർമജൻ എത്തിയിരുന്നു. ദിലീപും താനും തമ്മിലുള്ള ബന്ധം അത്രമാത്രം തീവ്രമാണെന്നാണ് നടൻ ധർമജൻ ബോൾഗാട്ടി പറയുന്നത്.
ഞാനും ഭാര്യയും മക്കളും ദിലീപേട്ടൻ പുറത്തിറങ്ങുന്നത് വരെ തറിയിലാണ് ഉറങ്ങയതെന്നും ധർമ്മജൻ പറയുന്നു. ദിലീപേട്ടൻ വാങ്ങിത്തന്ന എസിയാണ് എന്റെ മുറിയിൽ ഇരിക്കുന്നത്. അതുകാണുമ്പോളഅ ദിലീപേട്ടനെ ഓർമ്മ വരികയും വിഷമം തോന്നുകയും ചെയ്യും.
താൻ മദ്യപാനം നിർത്താൻ കാരണം ദിലീപ് ആണെന്നും ധർമജൻ വെളിപ്പെടുത്തുന്നു. ഒരു ചാനൽ പരിപാടിക്കിടെയാണ് ധർമജന്റെ വെളിപ്പെടുത്തൽ. 'നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപേട്ടന് ജാമ്യം കിട്ടി എന്നറിഞ്ഞത് നാദിർഷ വഴിയാണ്. ആ സന്തോഷത്തിൽ മദ്യപിച്ചു. അത് അറിയാതിരിക്കാൻ സൺഗ്ലാസ് വച്ചാണ് ജയിൽ പരിസരത്ത് പോയത്. അതിന് ഞാൻ ഒരുപാട് പഴികേട്ടു'.
അന്ന് മദ്യപിച്ചതിന് പിഷാരടി പോലും എന്നെ ചീത്തവിളിച്ചു. അന്ന് നിർത്തിയതാണ് ഈ ശീലം. പിന്നെ ഇതുവരെ കഴിച്ചിട്ടില്ല. ഞാൻ ഉറങ്ങാൻ കിടക്കുമ്പോൾ ദിലീപേട്ടൻ വാങ്ങി തന്ന എ.സി് കണുമ്പോൾ വിഷമം വരും.