കൊളംബോ: ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മിന്നും ജയത്തിലൂടെ ശ്രീലങ്ക ഓസ്‌ട്രേലിയയോട് കണക്കുതീർത്ത ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിടെ സംഭവിച്ച രസകരമായ ഒരു സംഭവമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളില് വൈറലാകുന്നത്. ഫിൽഡ് അമ്പയർ എന്ന കാര്യം മറന്ന് ഓസ്‌ട്രേലിൻ താരത്തിന്റെ ക്യാച്ച് എടുക്കാൻ ശ്രമിക്കുന്ന കുമാര ധർമ്മസേനയുടെ ദൃശ്യമാണ് വൈറലാകുന്നത്.

അലക്‌സ് ക്യാരി അടിച്ച ഷോട്ട് നേരെ ഉയർന്നുപൊങ്ങി ലെഗ് സൈഡിൽ അമ്പയറായി നിന്നിരുന്ന കുമാർ ധർമസേനയുടെ നേർക്കാണ് ചെന്നത്. തനിക്കുനേരെ വന്ന പന്ത് ഒരു നിമിഷം അമ്പയറാണെന്ന കാര്യം മറന്ന് ധർമസേന കൈയിലൊതുക്കാനായി ശ്രമിച്ചതാണ് മത്സരത്തിൽ ചിരി പടർത്തിയത്. പെട്ടെന്ന് തന്നെ ധർമസേന ക്യാച്ചിനായി നീട്ടിയ കൈ പിൻവലിച്ചെങ്കിലും ക്യാച്ചെടുക്കാൻ നിൽക്കുന്ന ധർമസേനയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായത്.

1993 മുതൽ 2004വരെ ശ്രീലങ്കക്കായി കളിച്ച ധർമസേന 31 ടെസ്റ്റിലും 141 ഏകദിനങ്ങളിലും ശ്രീലങ്കക്കായി കളിച്ചിട്ടുണ്ട്.ടെസ്റ്റിൽ 61 വിക്കറ്റും ഏകദിനത്തിൽ 138 വിക്കറ്റും ധർമസേന നേടിയിട്ടുണ്ട്. ഐസിസിയുടെ എലൈറ്റ് പാനൽ അമ്പയർ കൂടിയാണ് ധർമസേന.

അഞ്ച് മത്സര പരമ്പരയിലെ മൂന്നാം മത്സരം ജയിച്ച് 2-1ന് ലീഡെടുത്ത ലങ്ക പാതും നിസങ്കയുടെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിലാണ് പരമ്പരയിൽ മുന്നിലെത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ഓസീസ് 291 റൺസടിച്ചപ്പോൾ ലങ്ക 48.3 ഓവറിൽ ലക്ഷ്യത്തിലെത്തി. 147 പന്തിൽ 137 റൺസെടുത്ത നിസങ്കയാണ് ലങ്കയുടെ വിജയശിൽപി. മത്സരത്തിൽ ഓസ്‌ട്രേലിയൻ ഇന്നിങ്‌സിനിടെയാണ് ഫീൽഡിൽ രസകരമായ സംഭവം അരങ്ങേറിയത്. മത്സരത്തിന്റെ 36-ാം ഓവറിൽ ഓസീസിനായി അലക്‌സ് ക്യാരിയും ട്രാവിസ് ഹെഡ്ഡും ആയിരുന്നു ആ സമയം ക്രീസിൽ

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസീസ് ട്രാവിസ് ഹെഡ്ഡിന്റെയും ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെയും അർധസെഞ്ചുറികളുടെ കരുത്തിലാണ് മികച്ച സ്‌കോർ കുറിച്ചത്. എന്നാൽ പാതും നിസങ്കയുടെ സെഞ്ചുറിയുടെയും കുശാൽ മെൻഡിസിന്റെ അർധസെഞ്ചുറിയുടെയും കരുത്തിൽ ശ്രീലങ്ക അനായാസം ലക്ഷ്യത്തിലെത്തുകയായിരുന്നു. പരമ്പരയിലെ നാലാം ഏകദിനം നാളെ നടക്കും.