ദോഹ: പുതുമുഖ സംവിധായകൻ ഹർഷ്ദ് സംവിധാനം ചെയ്ത ധായോം പന്ത്രണ്ടു എന്നാ ന്യൂ ജനെരഷൻ സിനിമ ഖത്തറിൽ പ്രദർഷിപ്പിച്ചു. സിനിമയുടെ ആദ്യ പ്രദർശനമാണ് ഇവിടെ അരങ്ങേറിയത്. ഒന്നര മണിക്കൂർ ദൈർഘ്യഷമുള്ള സിനിമ ഫ്രണ്ട്‌സ് കൾച്ചറൽ സെന്റർ ഹാളിൽ നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിച്ചത്.

പ്രദർശനാനന്തരം സിനിമയുടെ സംവിധായകൻ ഹർഷദുമായി പ്രേക്ഷകർ സംവധിച്ചു. ദളിത് വിഭാഗത്തോട് പൊതു സമൂഹം അനുവർത്തിക്കുന്ന അനീതിയാണ് ചിത്രത്തിൽ സംവിധായകൻ വരച്ചുകാട്ടുന്നത്. നിരവധി ചെറു സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള ഹർഷത്തിനു ധാരാളം പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. കേരളത്തിലെ തിയേറ്ററുകൾ പ്രദർശനാനുമതി നിഷേധിച്ചതിനെ തുടർന്നാണ് സംവിധായകൻ ജനങ്ങളിലേക്ക നേരിട്ടുള്ള പ്രദർശനത്തിന് തയ്യാറാവുകയായിരുന്നു. ഫ്രീ ടാക്കീസാനു ദോഹയിൽ  പ്രദശനത്തിന് അവസരമൊരുക്കിയത്.