- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണാ ജോർജ്ജും സുനിൽകുമാറും ഒരുമിച്ച് ചിരിച്ചു നിൽക്കുന്നതിൽ അശ്ലീലം കണ്ടെത്തി മാതൃഭൂമി ചാനൽ; കല്യാണരാമനിലെ വയസൻ മുത്തശ്ശന്റെ ശൃംഗാരദൃശ്യം ചേർത്ത് വച്ച് ധീം തരികിട തോം അവതരിപ്പിച്ചതിനെ വിമർശിച്ച് സോഷ്യൽ മീഡിയ
തിരുവനന്തപുരം: മലയാളത്തിലെ ആക്ഷേപഹാസ്യ പരിപാടികൾ പരിധിവിടുന്നു എന്ന ആക്ഷേപം അടുത്തിടെ ഏറെ ശക്തമാകാറുണ്ട്. മാതൃഭൂമിയിലെ ആക്ഷേപഹാസ്യ പരിപാടിയായ ധീം തരികട തോം പിണറായിയെയും വിഎസിനെയും വിവസ്ത്രരാക്കി ചിത്രീകരിച്ചു എന്നതിന്റെ പേരിൽ ഒരു വിവാദം നേരത്തെ തന്നെ ഉണ്ടായതാണ്. കോടിയേരി ബാലകൃഷ്ണന്റെ ഷർട്ടിനുള്ളിലേക്ക് സൂം ചെയ്ത് ഏഷ്യാനെറ്റിലെ ചിത്രം വിചിത്രവും ഇങ്ങനെ വിവാദത്തിൽ ചാടിയിട്ടുണ്ട്. പലപ്പോഴും ആക്ഷേപഹാസ്യമെന്ന പേരിൽ കോമഡിഷോ ആക്കി മാറ്റുമ്പോഴാണ് ഇത്തരം വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നത്. ഇങ്ങനെ അനാവശ്യമായി കോമഡി കണ്ടെത്താൻ ശ്രമിച്ച് മാതൃഭൂമിയിലെ ധിം തരികിടതോമിനെതിരെ വീണ്ടും വിമർശനം ഉയരുകയാണ്. കൃഷിമന്ത്രി വി എസ് സുനിൽകുമാറും മുൻ മാദ്ധ്യമപ്രവർത്തക കൂടിയായ വീണാ ജോർജ്ജ് എംഎൽഎയും പങ്കെടുത്ത ആറന്മുളയിലെ ഒരു ചടങ്ങിനെ കോമഡിയാക്കാനുള്ള ശ്രമമാണ് വിമർശിക്കപ്പെട്ടത്. ആറന്മുളയിൽ വിമാനത്താവള ഭൂമിയിൽ കൃഷിയിറക്കാൻ മന്ത്രി എത്തിയ ചടങ്ങിനെ കോമഡിയാക്കിയതാണ് സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെട്ടത്. ചടങ്ങഇൽ വീണയും സുനിൽകുമ
തിരുവനന്തപുരം: മലയാളത്തിലെ ആക്ഷേപഹാസ്യ പരിപാടികൾ പരിധിവിടുന്നു എന്ന ആക്ഷേപം അടുത്തിടെ ഏറെ ശക്തമാകാറുണ്ട്. മാതൃഭൂമിയിലെ ആക്ഷേപഹാസ്യ പരിപാടിയായ ധീം തരികട തോം പിണറായിയെയും വിഎസിനെയും വിവസ്ത്രരാക്കി ചിത്രീകരിച്ചു എന്നതിന്റെ പേരിൽ ഒരു വിവാദം നേരത്തെ തന്നെ ഉണ്ടായതാണ്. കോടിയേരി ബാലകൃഷ്ണന്റെ ഷർട്ടിനുള്ളിലേക്ക് സൂം ചെയ്ത് ഏഷ്യാനെറ്റിലെ ചിത്രം വിചിത്രവും ഇങ്ങനെ വിവാദത്തിൽ ചാടിയിട്ടുണ്ട്. പലപ്പോഴും ആക്ഷേപഹാസ്യമെന്ന പേരിൽ കോമഡിഷോ ആക്കി മാറ്റുമ്പോഴാണ് ഇത്തരം വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നത്.
ഇങ്ങനെ അനാവശ്യമായി കോമഡി കണ്ടെത്താൻ ശ്രമിച്ച് മാതൃഭൂമിയിലെ ധിം തരികിടതോമിനെതിരെ വീണ്ടും വിമർശനം ഉയരുകയാണ്. കൃഷിമന്ത്രി വി എസ് സുനിൽകുമാറും മുൻ മാദ്ധ്യമപ്രവർത്തക കൂടിയായ വീണാ ജോർജ്ജ് എംഎൽഎയും പങ്കെടുത്ത ആറന്മുളയിലെ ഒരു ചടങ്ങിനെ കോമഡിയാക്കാനുള്ള ശ്രമമാണ് വിമർശിക്കപ്പെട്ടത്. ആറന്മുളയിൽ വിമാനത്താവള ഭൂമിയിൽ കൃഷിയിറക്കാൻ മന്ത്രി എത്തിയ ചടങ്ങിനെ കോമഡിയാക്കിയതാണ് സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെട്ടത്.
ചടങ്ങഇൽ വീണയും സുനിൽകുമാറും ഒരുമിച്ച് ചിരിച്ചു നിൽക്കുന്നതിൽ പരിപാടി അശ്ലീലം കണ്ടെത്തിയെന്ന വിമർശനമാണ് പ്രധാനമായും ഉയർന്നത്. സുനിൽ കുമാർ ട്രാക്ടർ ഓടിക്കുന്ന രംഗത്തിൽ വെള്ളാനകളുടെ നാട്ടിലെ റോഡ് റോളർ നന്നാക്കാൻ വരുന്ന പപ്പുവിന്റെ കഥാപാത്രമാക്കിയാണ് ചിത്രീകരിച്ചത്. ഇത് പ്രേക്ഷകർക്ക് ആസ്വദിക്കാൻ വിധമായിരുന്നു താനും. എന്നാൽ, പിന്നീടുള്ള രംഗങ്ങളിൽ എന്താണ് ഇത്ര കോമഡിയാക്കാനും പരിഹസിക്കാനും എന്ന് ആരും ചോദിച്ചുപോകുന്ന വിധത്തിലായിരുന്നു.
പരിപാടിയെ അഭിസംബോധന ചെയ്ത് വീണ ജോർജ്ജ് എംഎൽഎ സംസാരിക്കുമ്പോൾ മൈക്ക് കേടായി പോവുകയായിരുന്നു. ഈ രംഗത്തെ വെറുതേ അപശബ്ദമിട്ട് കേൾപ്പിച്ചു. പിന്നീട് നിന്നെ കാണാൻ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ.. എന്ന പാട്ടായിരുന്നു പ്ലേ ചെയ്തത്. ഈ സമയം സ്‌ക്രീനിൽ തെളിഞ്ഞത് വീണ ജോർജ്ജും സുനിൽ കുമാറും ചിരിക്കുന്നതും. ഇതിന് പിന്നാലെ അശ്ലീലം കണ്ടെത്തുന്ന വിധത്തിലായിരുന്നു അവതാരകൻ പരിപാടി അവതരിപ്പിച്ചത്. ഇതിനായി കല്യാണരാമനിലെ വയസന്റെ ശൃംഗാരദൃശ്യവും എഡിറ്റു ചെയ്ത് ചേർത്തു.
കല്യാണം കഴിച്ചിട്ടില്ലെന്നും ഇനിയും അതിന് സാധിച്ചില്ലെന്നും ഇനിയും ആകാം എന്നുമാണ് പറയുന്ന രംഗമാണ് കോമഡിയാക്കി ചേർത്തത്. തികച്ചും അനാവശ്യവും അശ്ലീലവും കലർന്ന വിധത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിലാണ് കോമഡി പരിപാടി അവതരിപ്പിച്ചതെന്ന വിമർശനവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ഇടതുമുന്നണി അധികാരത്തിൽ വന്ന ശേഷമുള്ള സുപ്രധാനമായ നടപടിയായിരുന്നു ആറന്മുളയിൽ കൃഷിയിറക്കാനുള്ള തീരുമാനം. ഈ ചടങ്ങിനെ അഭിനന്ദിക്കുന്നതിന് പകരം മനപ്പൂർവ്വം ശോഭകെടുത്തുകയാണെന്നാണ് വിമർശനം. അതേസമയം മുൻദൃശ്യമാദ്ധ്യമപ്രവർത്തക കൂടിയായ വീണ ജോർജ്ജിനും ഈ വിഷയത്തിൽ അമർഷമുണ്ടെന്ന് സൂചനയുണ്ട്. എന്നാൽ, അനാവശ്യ വിവാദത്തിന് നിൽകാത് മൗനം പാലിക്കുകയാവർ.