- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊലപാതകം ആസൂത്രിതം, സംഘമായാണ് പ്രതികൾ എത്തിയതെന്ന് റിമാൻഡ് റിപ്പോർട്ടിൽ; പ്രതികളെ കൊണ്ടുവന്ന കോടതി പരിസരത്ത് സിപിഎം പ്രവർത്തകർ പ്രതിഷേധവുമായെത്തി; പ്രതികളെ ഈ മാസം 25 വരെ റിമാൻഡ് ചെയ്തു
തൊടുപുഴ: ധീരജ് വധക്കേസിൽ അറസ്റ്റിലായ പ്രതികളെ ഈ മാസം 25 വരെ റിമാൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലി, ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ ജോജോ എന്നിവരെ മുട്ടം ജയിലിലേക്കു മാറ്റി. പൊലീസ് വ്യാഴാഴ്ച കസ്റ്റഡി അപേക്ഷ നൽകും. പ്രതികളെ കൊണ്ടുവന്ന കോടതി പരിസരത്ത് സിപിഎം പ്രവർത്തകർ പ്രതിഷേധവുമായി എത്തി. പ്രതികളുമായെത്തിയ ജീപ്പ് തടയാനും ശ്രമമുണ്ടായി. കൊലപാതകം ആസൂത്രിതമാണെന്നാണും സംഘമായാണ് പ്രതികൾ എത്തിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
രാഷ്ട്രീയ വിരോധമാണു കൊലയ്ക്കു കാരണമെന്നു പൊലീസ് എഫ്ഐആറിൽ വ്യക്തമാക്കിയിരുന്നു. ഇടുക്കി ഗവ. എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായ ധീരജ് രാജേന്ദ്രൻ തിങ്കളാഴ്ച ഉച്ചയ്ക്കാണ് കുത്തേറ്റു മരിച്ചത്. കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷമാണ് കൊലപാതകത്തിലേക്കു നയിച്ചത്.
രാഷ്ട്രീയ വിരോധമാണു കൊലയ്ക്കു കാരണമെന്നു പൊലീസ് എഫ്ഐആറിൽ വ്യക്തമാക്കിയിരുന്നു. ഇടുക്കി ഗവ. എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായ ധീരജ് രാജേന്ദ്രൻ തിങ്കളാഴ്ച ഉച്ചയ്ക്കാണ് കുത്തേറ്റു മരിച്ചത്. കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷമാണ് കൊലപാതകത്തിലേക്കു നയിച്ചത്.
എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് കുത്തേറ്റ് മരിച്ച ദിവസം യൂനിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബന്ധുവായ കെ.എസ്.യു നേതാവിന് പിന്തുണയുമായാണ് ഇടുക്കി എൻജിനീയറിങ് കോളജിൽ പോയതെന്ന് അറസ്റ്റിലായ മുഖ്യ പ്രതിയും യൂത്ത് കോൺഗ്രസ് നേതാവുമായ നിഖിൽ പൈലി വ്യക്തമാക്കിയത്. എസ്.എഫ്.ഐക്ക് ആധിപത്യമുള്ള കോളജായതിനാൽ ബന്ധു സഹായം തേടിയിരുന്നു. അതനുസരിച്ചാണ് പോയതെന്നും നിഖിൽ പൈലി പറഞ്ഞു.
താനടക്കമുള്ളവരെ എസ്.എഫ്.ഐക്കാർ കൂട്ടം ചേർന്ന് ആക്രമിച്ചപ്പോൾ മറ്റ് മാർഗമില്ലാതെ കുത്തുകയായിരുന്നു. ഇതിനുശേഷം കരിമ്പനിൽനിന്ന് ബസ് കയറി എറണാകുളത്തേക്ക് രക്ഷപ്പെടാനായിരുന്നു പദ്ധതിയെന്നും ഇയാൾ മൊഴി നൽകി. കാമ്പസിന് പുറത്ത് നിൽക്കുമ്പോൾ സംഘർഷം ഉണ്ടായത് കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നെന്നാണ് മറ്റൊരു പ്രതി ജെറിൻ ജോജോയുടെ മൊഴി.
എറണാകുളത്തേക്കുള്ള യാത്രക്കിടെ നേര്യമംഗലത്തിന് സമീപം കരിമണലിൽവെച്ച് യാത്രക്കാർ തിരിച്ചറിഞ്ഞതിനെ തുടർന്നാണ് നിഖിലിനെ ബസിൽനിന്ന് പിടികൂടിയത്. കത്തിയുൾപ്പെടെ തൊണ്ടിമുതലുകൾ കണ്ടെടുക്കാൻ എൻജിനീയറിങ് കോളജിനും ജില്ല പഞ്ചായത്തിനുമിടയിലുള്ള വനത്തിൽ തിരച്ചിൽ നടത്തുന്നുണ്ട്. കൂടുതൽ തെളിവെടുപ്പിനും കത്തി കണ്ടെടുക്കാനുമായി പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.
ധീരജ് രാജേന്ദ്രന്റെ മരണത്തിന് കാരണമായത് നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇടതു നെഞ്ചിനുതാഴെ കത്തികൊണ്ട് മൂന്ന് സെന്റിമീറ്റർ ആഴത്തിൽ കുത്തേറ്റു. നീളമുള്ള ആയുധംകൊണ്ടുള്ള കുത്തിൽ ഹൃദയത്തിന്റെ അറ തകർന്നു. ശരീരത്തിൽ ഒരു മുറിവ് മാത്രമാണുള്ളത്. ശരീരത്തിലും തലയിലും മർദനമേറ്റതിന്റെയും വീണതിന്റെയും ചതവുകളുള്ളതായും റിപ്പോർട്ടിൽ പറയുന്നു. ഇടുക്കി മെഡിക്കൽ കോളജിൽ ചൊവ്വാഴ്ച രാവിലെ ഫോറൻസിക് സർജൻ വിശാലിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്.
മറുനാടന് മലയാളി ബ്യൂറോ