- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിക്കറ്റിൽ മാത്രമല്ലടാ ഡാൻസിലുമുണ്ട് ധോണിക്ക് പിടി; സിവക്ക് പാട്ടിൽ താരമെങ്കിൽ ധോണി ഡാൻസിൽ; മുൻക്യാപ്റ്റന്റെ ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നു
റാഞ്ചി: ധോണിയിലെ ക്യാപ്റ്റനേയും വിക്കറ്റ് കീപ്പറേയും ബാറ്റ്‌സ്മാനേയും ഫുട്‌ബോളറെ വരെ അറിഞ്ഞ ധോണിയിലെ ഡാൻസറും കൂടെ ഇപ്പോൾ പ്രേക്ഷകരിലെത്തിയിരിക്കുകയാണ്. ഭാര്യ സാക്ഷിയുടെ മുന്നിൽ ഡാൻസ് കളിക്കുന്ന ധോണിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. കളിക്കളത്തിലെ കൂൾ ക്യാപ്റ്റൻ കളിക്കളത്തിന് പുറത്തെ സൂപ്പർ മാസാണ് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ ധോണി ഇത്രക്കും ജോറാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.അക്ഷയ് കുമാറും ജോൺ എബ്രഹാമും അഭിനയിച്ച ഡേസി ബോയ്സിലെ 'ജക്ക് മാർ ക്കേ' എന്ന ഹിറ്റ് ഗാനത്തിനാണ് ധോണി ചുവടു വെയ്ക്കുന്നത്. വീഡിയോ ധോണി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിട്ടുമുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ധോണിയുടെ മകൾ സിവയുടെ പാട്ട് സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. എം എസ് ധോണി തന്നെയാണ് മകളുടെ വീഡിയോ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്ത് വിട്ടത്. വീഡിയോ സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. പാടിയത് മലയാളം പാട്ടാണെങ്കിലും ഭാഷാഭേദമന്യേ വീഡിയോ പ്രചരിച്ചിരുന്നു.
റാഞ്ചി: ധോണിയിലെ ക്യാപ്റ്റനേയും വിക്കറ്റ് കീപ്പറേയും ബാറ്റ്‌സ്മാനേയും ഫുട്‌ബോളറെ വരെ അറിഞ്ഞ ധോണിയിലെ ഡാൻസറും കൂടെ ഇപ്പോൾ പ്രേക്ഷകരിലെത്തിയിരിക്കുകയാണ്. ഭാര്യ സാക്ഷിയുടെ മുന്നിൽ ഡാൻസ് കളിക്കുന്ന ധോണിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
കളിക്കളത്തിലെ കൂൾ ക്യാപ്റ്റൻ കളിക്കളത്തിന് പുറത്തെ സൂപ്പർ മാസാണ് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ ധോണി ഇത്രക്കും ജോറാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.അക്ഷയ് കുമാറും ജോൺ എബ്രഹാമും അഭിനയിച്ച ഡേസി ബോയ്സിലെ 'ജക്ക് മാർ ക്കേ' എന്ന ഹിറ്റ് ഗാനത്തിനാണ് ധോണി ചുവടു വെയ്ക്കുന്നത്. വീഡിയോ ധോണി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിട്ടുമുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ധോണിയുടെ മകൾ സിവയുടെ പാട്ട് സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. എം എസ് ധോണി തന്നെയാണ് മകളുടെ വീഡിയോ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്ത് വിട്ടത്. വീഡിയോ സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. പാടിയത് മലയാളം പാട്ടാണെങ്കിലും ഭാഷാഭേദമന്യേ വീഡിയോ പ്രചരിച്ചിരുന്നു.