- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ ഇന്ത്യൻസിന്റെ ഐപിഎൽ വിജയം ആഘോഷമാക്കി മലയാളികൾ; മൂന്നാം ഐപിഎൽ കിരീടം ലക്ഷ്യമിട്ട ധോണിയെ ട്രോളടിച്ച് സൈബർ ലോകത്ത് മല്ലൂസ്
തിരുവനന്തപുരം: മൂന്ന് ഐപിഎൽ കിരീടം ലക്ഷ്യമിട്ട് മത്സരിക്കാൻ ഇറങ്ങിയ ധോണിയുടെ ചെന്നൈ സൂപ്പർകിങ്‌സ് ഇന്നലെ കൊൽക്കത്തയിൽ മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെട്ടിരുന്നു. ഇതോടെ മലയാളികൾ മുംബൈ ഇന്ത്യൻസിനെ പിന്തുണച്ചും ധോണിയെ കളിയാക്കിക്കൊണ്ടുമാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. സച്ചിൻ ടെണ്ടുൽക്കറിന്റെ ടീം എന്ന നിലയിൽ മുംബൈ ഇന്ത്യൻ
തിരുവനന്തപുരം: മൂന്ന് ഐപിഎൽ കിരീടം ലക്ഷ്യമിട്ട് മത്സരിക്കാൻ ഇറങ്ങിയ ധോണിയുടെ ചെന്നൈ സൂപ്പർകിങ്‌സ് ഇന്നലെ കൊൽക്കത്തയിൽ മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെട്ടിരുന്നു. ഇതോടെ മലയാളികൾ മുംബൈ ഇന്ത്യൻസിനെ പിന്തുണച്ചും ധോണിയെ കളിയാക്കിക്കൊണ്ടുമാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. സച്ചിൻ ടെണ്ടുൽക്കറിന്റെ ടീം എന്ന നിലയിൽ മുംബൈ ഇന്ത്യൻസിനെ ആയിരുന്നു ചെന്നൈ സൂപ്പർകിങ്‌സിനേക്കാൾ മലയാളികൾ പിന്തുണച്ചത്.
ഒടുവിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ 41 റൺസിന് തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ് രണ്ടാം തവണയും ഐപിഎൽ കിരീടം സ്വന്തമാക്കിയതോടെ മല്ലൂർ സൈബർ ലോകത്ത് ധോണിയെ കളിയാക്കിക്കൊണ്ടാണ് രംഗത്തെത്തിയത്. ട്രോൾ മലയാളവും ഐസിയുവും ധോണിയെയും കൂട്ടരെയും കളിയാക്കിക്കൊണ്ടാണ് രംഗത്തെത്തിയത്. മലയാള സിനിമാ രംഗങ്ങൾ വച്ചുള്ള പോസ്റ്റുകൾ തന്നെയാണ് സൈബർ ലോകത്ത് വ്യാപിക്കുന്നത്.
റെയനയെയും ധോണിയെയും കഥാപാത്രങ്ങളാക്കിയുള്ള കളിയാക്കലുകളാണ് സോഷ്യൽ മീഡിയയിൽ വ്യാപിക്കുന്നത്. സൈബർലോകത്ത് വൈറലാകുന്ന രസകരമായ ചില പോസ്റ്റുകൾ ഇതാ.