- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിയേറ്ററുകൾ കീഴടക്കി മുന്നേറുന്ന ധോണി ചിത്രവും ഇന്റർനെറ്റിൽ ലീക്കായി; എം.എസ് ധോണി: ദി അൺടോൾഡ് സ്റ്റോറി ഇതിനോടകം കണ്ടത് നാലായിരത്തിലധികം പേർ
എം.എസ് ധോണിയുടെ ജീവിത കഥ പറയുന്ന എം.എസ് ധോണി ദ അൺടോൾഡ് സ്റ്റോറി കഴിഞ്ഞ ദിവസമാണ് തിയേറ്ററിലെത്തിയത്. മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രം ഇന്റർനെറ്റിലൂടെ ചോർന്നു. ഭട്ട് 108 എന്ന അക്കൗണ്ടിൽ നിന്നാണ് സിനിമയുടെ വ്യാജൻ അപ്ലോഡ് ചെയ്തിരിക്കുന്നത്. സിനിമ സൂപ്പർഹിറ്റായിമാറുമെന്ന അണിയറക്കാരുടെ പ്രതീക്ഷക്കിടെയാണ് ചിത്രം ഇന്റർനെറ്റിൽ എത്തിയത്. ഇന്നലെ രാവിലെയാണ് ചിത്രം ഇന്റർനെറ്റിൽ എത്തിയത്. ഇതിനോടകം തന്നെ നാലായിരത്തോളം പേർ ഇതിനകം ചിത്രം ഡൗൺലോഡ് ചെയ്തു. സാധാരണക്കാരനായ ഒരു കമ്പനി ജീവനക്കാരന്റെ മകനിൽ നിന്നും ലോകത്തിലെ ഏറ്റവും താരമൂല്യമുള്ള ക്രിക്കറ്റ് താരമായി മാറിയ എം എസ് ധോണിയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം.ഇടത്തരം കുടുംബത്തിൽ നിന്നെത്തിയ ധോണി ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പുകൾ സമ്മാനിക്കുകയും ലോകത്തിലെ തന്നെ സമ്പന്ന താരങ്ങളിലൊരാളായി മാറുകയും ചെയ്ത കഥയാണ് സിനിമ പറയുന്നത്. ധോണി ജീവിതത്തിൽ നേരിടേണ്ടിവരുന്ന സംഘർഷങ്ങളാണ് ആദ്യപകുതിയിൽ സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്. ധോണിയുടെ ജീവിത പശ്ചാത്തലവും റാഞ്ചിയിലെ
എം.എസ് ധോണിയുടെ ജീവിത കഥ പറയുന്ന എം.എസ് ധോണി ദ അൺടോൾഡ് സ്റ്റോറി കഴിഞ്ഞ ദിവസമാണ് തിയേറ്ററിലെത്തിയത്. മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രം ഇന്റർനെറ്റിലൂടെ ചോർന്നു. ഭട്ട് 108 എന്ന അക്കൗണ്ടിൽ നിന്നാണ് സിനിമയുടെ വ്യാജൻ അപ്ലോഡ് ചെയ്തിരിക്കുന്നത്.
സിനിമ സൂപ്പർഹിറ്റായിമാറുമെന്ന അണിയറക്കാരുടെ പ്രതീക്ഷക്കിടെയാണ് ചിത്രം ഇന്റർനെറ്റിൽ എത്തിയത്. ഇന്നലെ രാവിലെയാണ് ചിത്രം ഇന്റർനെറ്റിൽ എത്തിയത്. ഇതിനോടകം തന്നെ നാലായിരത്തോളം പേർ ഇതിനകം ചിത്രം ഡൗൺലോഡ് ചെയ്തു.
സാധാരണക്കാരനായ ഒരു കമ്പനി ജീവനക്കാരന്റെ മകനിൽ നിന്നും ലോകത്തിലെ ഏറ്റവും താരമൂല്യമുള്ള ക്രിക്കറ്റ് താരമായി മാറിയ എം എസ് ധോണിയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം.ഇടത്തരം കുടുംബത്തിൽ നിന്നെത്തിയ ധോണി ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പുകൾ സമ്മാനിക്കുകയും ലോകത്തിലെ തന്നെ സമ്പന്ന താരങ്ങളിലൊരാളായി മാറുകയും ചെയ്ത കഥയാണ് സിനിമ പറയുന്നത്.
ധോണി ജീവിതത്തിൽ നേരിടേണ്ടിവരുന്ന സംഘർഷങ്ങളാണ് ആദ്യപകുതിയിൽ സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്. ധോണിയുടെ ജീവിത പശ്ചാത്തലവും റാഞ്ചിയിലെ ജീവിതവും വൃത്തിയായി പറഞ്ഞുവച്ചിരിക്കുന്നു.
സുഷാന്ത് സിങ് രാജ്പുതാണ് ചിത്രത്തിൽ ധോണിയുടെ വേഷം അവതരിപ്പിച്ചിരിക്കുന്നത്. നീരജ് പാണ്ഡെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കിയാര അധ്വാനിയാണ് ധോണിയുടെ ഭാര്യയായ സാക്ഷിയുടെ വേഷത്തിൽ എത്തുന്നത്.
ഹെരി തംഗ്രി, ശ്രേയസ് തൽപദെ, ദിശ പട്ടാണി, അനുപം ഘേർ, ഭീമിക ചൗള, രാജേഷ് ശർമ എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സന്തോഷ് തുന്തിയിലാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.