- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകൾക്കൊപ്പമുള്ള ചിത്രം ഫേസ്‌ബുക്ക് പ്രൊഫൈലാക്കി മഹേന്ദ്ര സിങ് ധോണി; സിവയ്ക്കും സാക്ഷിക്കുമൊപ്പമുള്ള ചിത്രം നിമിഷനേരം കൊണ്ട് വൈറലായി
ചെന്നൈ: ലോകകപ്പ് ക്രിക്കറ്റിന്റെ തിരക്കുകൾ കഴിഞ്ഞപ്പോൾ ഐപിഎൽ തിരക്കുകളിലേക്കാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്ര സിങ് ധോണി പറന്നിറങ്ങിയത്. മകൾ സിവ പിറന്നപ്പോൾ ഓസ്‌ട്രേലിയയിലിരുന്ന ഇന്ത്യൻ നായകൻ നാട്ടിലെത്തിയതോടെ എവിടെ പോയാലാം മകളെയും കൊണ്ടാണ് യാത്ര. നേരത്തെ മകളുടെ ചിത്രങ്ങൾ മാദ്ധ്യമങ്ങളിൽ വരുന്നതിനെ എതിർത്തിരുന്ന ധോണ
ചെന്നൈ: ലോകകപ്പ് ക്രിക്കറ്റിന്റെ തിരക്കുകൾ കഴിഞ്ഞപ്പോൾ ഐപിഎൽ തിരക്കുകളിലേക്കാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്ര സിങ് ധോണി പറന്നിറങ്ങിയത്. മകൾ സിവ പിറന്നപ്പോൾ ഓസ്‌ട്രേലിയയിലിരുന്ന ഇന്ത്യൻ നായകൻ നാട്ടിലെത്തിയതോടെ എവിടെ പോയാലാം മകളെയും കൊണ്ടാണ് യാത്ര. നേരത്തെ മകളുടെ ചിത്രങ്ങൾ മാദ്ധ്യമങ്ങളിൽ വരുന്നതിനെ എതിർത്തിരുന്ന ധോണി ഇപ്പോൾ നിലപാട് മാറ്റിയിരിക്കയാണ്. ഇതിന്റെ തെളിവായി ഫേസ്‌ബുക്കിലൂടെ ഒരു ചിത്രം പുറത്തുവിട്ടു ധോണി.
മകൾ സിവയോട് ഒത്തുള്ള ചിത്രം തന്റെ ഫേസ്‌ബുക്ക് പേജിന്റെ പ്രൊഫൈൽ ചിത്രമാക്കിയിരിക്കുകയാണ് ധോണി. രണ്ട് ദിവസത്തിന് മുമ്പ് ധോണി തന്നെ അറിയാതെ മറ്റാരോ എടുത്ത കുഞ്ഞിനെ കൈമാറുന്ന ചിത്രം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ നായകൻ തന്റെ കുഞ്ഞിനെ കൈയിലേന്തി നിൽക്കുന്ന ചിത്രം ധോണി പ്രൊഫൈൽ ചിത്രമാക്കിയിരിക്കുന്നത്. ഭാര്യ സാക്ഷി ധോണിക്കൊപ്പമുള്ള ചിത്രമാണ് ഫേസ്‌ബുക്കിൽ പ്രൊഫൈലാക്കിയത്. ചിത്രം പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കകം തന്നെ പോസ്റ്റ് വൈറലാകുകയും ചെയ്തു. പതിനായിരക്കണക്കിന് പേർ സിവയോടൊപ്പമുള്ള ചിത്രം ലൈക്ക് ചെയ്തു.