ർജുൻ റെഡ്ഡി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ തമിഴ് റീമേക്കിലൂടെ അരങ്ങേറ്റം കുറിക്കുകയാണ് സൂപ്പർ താരം വിക്രമിന്റെ മകൻ ധ്രുവ് വിക്രം. തന്റെ അരങ്ങേറ്റ ചിത്രത്തിന് പ്രതിഫലമായി കിട്ടിയ തുക മഹാപ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമ്മാണത്തി നായി ദുരിതാശ്വാസ നിധിയിലേക്ക് നല്കിയിരിക്കുകയാണ് താരപുത്രൻ. താരം നേരിട്ടെത്തിയാണ് തുക മുഖ്യമന്ത്രിക്ക് കൈമാറിയത്.

തെലുഗിൽ സുപ്പർഹിറ്റായ അർജുൻ റെഡ്ഡിയുടെ തമിഴ് പതിപ്പ് വർമ്മയാണ് ധ്രുവിന്റെ ആദ്യ ചിത്രം.കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങിയത്. വലിയ വിമർശനങ്ങളും പരിഹാസങ്ങളുമാണ് ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്നത്. എന്നാൽ കേരളത്തെ സഹായിക്കാൻ ധ്രുവ് രംഗത്തെത്തിയതോടെ കൈയടിയുമായി എത്തിയിരിക്കുകയാണ് സോഷ്യൽമീഡിയ.

ദേശീയ അവാർഡ് ജേതാവായ സംവിധായൻ ബാല ഒരുക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെ യാണ് ആരാധകർ കാത്തിരിക്കുന്നത്. ധ്രുവ് വിക്രമിന്റെ നായികയായി ഈ ചിത്രത്തിൽ എത്തുന്നത് മേഘ എന്ന പുതുമുഖ നായികയാണ്. തെലുങ്കിൽ വിജയ് ദേവര്‌കൊണ്ടയും ശാലിനി പാണ്ഡെയുമാണ് നായകനും നായികയുമായി എത്തിയത്.വിക്രമിന് ഒരു നടനെന്ന നിലയിൽ ബ്രേക്ക് നൽകിയ ചിത്രമായിരുന്നു വർഷങ്ങൾക്കു മുൻപ് ബാല ഒരുക്കിയ സേതു. അതിനു ശേഷം വിക്രമിന്റെ കരിയർ ബെസ്റ്റ് ആയ പിതാമഹനും ബാല തന്നെയാണ് ഒരുക്കിയത്. ആ ബാല തന്നെ വിക്രമിന്റെ മകനെ തമിഴ് സിനിമയിൽ അവതരിപ്പിക്കുന്നു എന്നത് അത്ഭുതകരമാണ്.

ഇ ഫോർ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ മുകേഷ് ആർ മെഹ്ത നിർമ്മിച്ച ഈ ചിത്രം വരുന്ന നവംബർ മാസത്തിൽ റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്.