- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാരതരത്‌ന ആദ്യം ലഭിക്കേണ്ട കായികതാരം സച്ചിനല്ല, ഹോക്കി ഇതിഹാസം ധ്യാൻചന്ദാണെന്ന് മിൽഖാ സിങ്; പത്മ പുരസ്കാരത്തിന്റെ പേരിൽ വാശിപിടിച്ച സൈനയുടെ നടപടി തെറ്റെന്നും മിൽഖ
ന്യൂഡൽഹി: ഭാരതരത്‌നം ലഭിക്കേണ്ടിയിരുന്ന ആദ്യകായികതാരം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ തന്നെയായിരുന്നോ? അല്ലെന്നും അതേയെന്നുമുള്ള നിരവധി അഭിപ്രായങ്ങൾ ഇതേക്കുറിച്ച് ഉയർന്നുവന്നിരുന്നു. ധ്യാൻചന്ദിനായിരുന്നു സച്ചിന് മുമ്പേ ഭാരത രത്‌ന നൽകേണ്ടിയിരുന്നതെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു. ഇതേ വാദം ഉയർത്തി രംഗത്തെത്തിയി
ന്യൂഡൽഹി: ഭാരതരത്‌നം ലഭിക്കേണ്ടിയിരുന്ന ആദ്യകായികതാരം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ തന്നെയായിരുന്നോ? അല്ലെന്നും അതേയെന്നുമുള്ള നിരവധി അഭിപ്രായങ്ങൾ ഇതേക്കുറിച്ച് ഉയർന്നുവന്നിരുന്നു. ധ്യാൻചന്ദിനായിരുന്നു സച്ചിന് മുമ്പേ ഭാരത രത്‌ന നൽകേണ്ടിയിരുന്നതെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു. ഇതേ വാദം ഉയർത്തി രംഗത്തെത്തിയിരിക്കയാണ് മിൽഖാ സിങ്.
ഭാരതരത്‌ന ആദ്യം ലഭിക്കേണ്ട കായികതാരം ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ അല്ലെന്ന് മിൽഖാ സിങ് വ്യക്തമാക്കി. ഹോക്കി ഇതിഹാസം ധ്യാൻചന്ദാണെന്ന് ഇതിന് അർഹനെന്നും അദ്ദേഹം പറഞ്ഞു. സച്ചിന് ഭാരതരത്‌ന നൽകിയത് നല്ലകാര്യമാണ്. അതുവഴി കായികതാരങ്ങൾക്ക് ഭാരതരത്‌നയിലേക്കുള്ള വാതിൽ തുറന്നു. എന്നാൽ ആദ്യമായി ഭാരതരത്‌നം ലഭിക്കേണ്ടയാൾ ധ്യാൻചന്ദ് ആയിരുന്നു. ധ്യാൻ ചന്ദിനും ഭാരതരത്‌നം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായും മിൽഖ പറഞ്ഞു.
പത്മ പുരസ്‌കാരത്തിന് തന്റെ പേര് ശുപാർശ ചെയ്യാത്തതിൽ പരസ്യമായി പ്രതിഷേധിച്ച് നാമനിർദ്ദേശം നേടിയെടുത്ത ബാഡ്മിന്റൺ താരം സൈന നെഹ്വാളിന്റെ നടപടിയെയും അദ്ദേഹം വിമർശിച്ചു. സൈനയുടെ നടപടി തെറ്റാണെന്നും അവാർഡ് നൽകണമെന്ന് സ്വയം പറയുന്നത് ശരിയല്ലെന്നും മിൽഖ ഡൽഹിയിൽ പറഞ്ഞു.
ഇതാദ്യമായിട്ടല്ല ധ്യാൻ ചന്ദിന് ഭാരതരത്‌നം നൽകണമെന്നു മിൽഖ സിങ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ ഡിസംബറിലും മിൽഖ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ഇന്ത്യയ്ക്ക് തുടർച്ചയായി മൂന്നുതവണ ഒളിംപിക്‌സിൽ ഹോക്കി സ്വർണമെഡൽ നേടിക്കൊടുത്ത കളിക്കാരനാണ് ധ്യാൻ ചന്ദ്.