- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂപ്പർ താരങ്ങളും ന്യൂജനറേഷൻ നായകരും കാരവനിൽ വന്നോട്ടെ; എനിക്ക് കാരവൻ വേണ്ട: നിലപാടു വ്യക്തമാക്കി ധ്യാൻ ശ്രീനിവാസൻ
സൂപ്പർ താരങ്ങൾ മുതൽ ന്യൂജനറേഷൻ താരങ്ങൾ വരെ ഇപ്പോൾ ഷൂട്ടിങ് സൈറ്റുകളിൽ വിശ്രമിക്കുന്നത് കാരവനിലാണ്. സൂപ്പർ താരങ്ങൾക്ക് സ്വന്തം കാരവനുള്ളപ്പോൾ മറ്റു നായകന്മാർക്ക് നിർമ്മാതാക്കൾ തന്നെ കാരവൻ എത്തിക്കുകയാണത്രെ പതിവ്. ഒരു സിനിമയിൽ മാത്രം നായകനാകുന്നവർക്കു പോലും കാരവനുമായി നിർമ്മാതാക്കൾ എത്തുമ്പോൾ അതിൽ നിന്നു വ്യത്യസ്തനാകുകയാണ്
സൂപ്പർ താരങ്ങൾ മുതൽ ന്യൂജനറേഷൻ താരങ്ങൾ വരെ ഇപ്പോൾ ഷൂട്ടിങ് സൈറ്റുകളിൽ വിശ്രമിക്കുന്നത് കാരവനിലാണ്. സൂപ്പർ താരങ്ങൾക്ക് സ്വന്തം കാരവനുള്ളപ്പോൾ മറ്റു നായകന്മാർക്ക് നിർമ്മാതാക്കൾ തന്നെ കാരവൻ എത്തിക്കുകയാണത്രെ പതിവ്.
ഒരു സിനിമയിൽ മാത്രം നായകനാകുന്നവർക്കു പോലും കാരവനുമായി നിർമ്മാതാക്കൾ എത്തുമ്പോൾ അതിൽ നിന്നു വ്യത്യസ്തനാകുകയാണ് ധ്യാൻ ശ്രീനിവാസൻ.
തനിക്കു കാരവൻ വേണ്ടെന്നാണു ധ്യാൻ പറയുന്നത്. ഒരു സിനിമാ മാസികയിലാണ് ധ്യാനിന് കാരവൻ ആവശ്യമില്ലെന്നുള്ള വിലയിരുത്തൽ.
ചലച്ചിത്ര നിർമ്മാതാക്കളിൽ പലരും കാരവൻ കണ്ടുപിടിച്ചവരെ നിർത്താതെ ശപിക്കുയാണത്രെ. മുമ്പോക്കെ മരത്തണലിലോ, വീടിനകത്തോ സൊറ പറഞ്ഞിരുന്ന് ഹൃദയബന്ധമുണ്ടാക്കിയിരുന്ന സിനിമാക്കാർ കാരവൻ വന്നപ്പോൾ അതിനുള്ളിലായി ഉറക്കവും തീറ്റയും ഒന്നും രണ്ടും എല്ലാം. അതിനുള്ളിലേക്ക് കയറി പുറത്ത് കാവൽക്കാരെ നിർത്തിയാൽ പിന്നെ ആരുടെയും ശല്യവുമുണ്ടാകില്ല. ആ സമയത്ത് ഏറ്റവും അടുപ്പമുള്ളവരെ മാത്രമേ കടത്തിവിടുകയുള്ളൂ.
ഒരു ദിവസത്തേയ്ക്ക് വലിയ വാടക ഈടാക്കുന്ന കാരവനുണ്ട്. നായികയ്ക്കും നായകനും സംവിധായകനും മറ്റും ഓരോ കാരവൻ. ലൊക്കേഷനിൽ കാരവന്മാരുടെ നീണ്ട നിര. അതേസമയം പാവം സിനിമാ നിർമ്മാതാക്കളുടെ ലൊക്കേഷനിൽ കാറുകൾക്കുപോലും ദാരിദ്ര്യമാണ്.
ഇതിനിടെയാണ് ധ്യാനിന്റെ കാര്യവും ചർച്ചയായത്. ധ്യാൻ ശ്രീനിവാസൻ നായകനായപ്പോൾ അടുത്ത കൂട്ടുകാരിൽ ചിലർ പറഞ്ഞത് ഇനി നിന്നെ കാണണമെങ്കിൽ ബുദ്ധിമുട്ടാകുമല്ലോ എന്നാണത്രെ. നായകനായ സ്ഥിതിക്ക് കാരവൻ തരാതെ പറ്റില്ലല്ലോ. കാരവനിൽ സുഖിച്ചിരിക്കുമ്പോൾ ഞങ്ങളെയൊന്നും ഓർക്കുകയില്ലല്ലോ എന്നാണു കൂട്ടുകാർ ധ്യാനിനോട് പറഞ്ഞത്. എന്നാൽ താൻ കാരവൻ ആവശ്യപ്പെടില്ല എന്നു ധ്യാൻ മറുപടിയും നൽകി.
എന്നാൽ, ധ്യാൻ ആവശ്യപ്പെടാതെ തന്നെ നിർമ്മാതാക്കൾ കാരവാനുമായി എത്തുമെന്നാണു സിനിമാമാസികയിലെ ഗോസിപ്പുകോളങ്ങൾ എഴുതുന്നത്.